അമ്മ നവജാതശിശുവിനെ കൊന്ന് ഭക്ഷിച്ചു
ടെക്‌സസ്: നവജാതശിശുവിന്റെ കഴുത്തറുത്ത മാതാവ് കുഞ്ഞിന്റെ ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ ടെക്‌സസ് സ്വദേശിയായ ഓട്ടി സാന്‍ഷെയാണ് സ്വന്തം കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന് മാംസം ഭക്ഷിച്ചത്.
സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചു നില്‍ക്കുന്ന ഓട്ടി ഞാനെന്റെ കുഞ്ഞിനെ കൊന്നു, എനിക്ക് മരിക്കണം എന്ന് പറഞ്ഞ് കരയുകയായിരുന്നുവത്രേ.
ചോദ്യം ചെയ്‌തപ്പോള്‍ ആരോ ഒരാള്‍ കുഞ്ഞിനെ കൊന്ന് ഭക്ഷിക്കാന്‍ തന്നോട് ആവശ്യപ്പെട്ടുവെന്നാണത്രേ ഇവര്‍ പറഞ്ഞത്. ഇവര്‍ക്ക് മാനസികരോഗമുള്ളതായി സംശയിക്കുന്നതായി പൊലീസ് വക്താവ് ജോ റിയോസ് പറഞ്ഞു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇവര്‍ ഏതാനും ആഴ്‌ചകള്‍ക്കു മുമ്പാണ് ഭര്‍ത്താവുമായി ബന്ധം വേര്‍പെടുത്തിയത്. പിന്നീട് സ്വന്തം മാതാവിനും സഹോദരിയ്‌ക്കുമൊപ്പമാണത്രേ ഇവര്‍ താമസിച്ചത്. ജൂണ്‍ മുപ്പതിനാണ് ഇവര്‍ കുഞ്ഞിന് ജന്മം നല്‍കിയത്.












Click it and Unblock the Notifications