Get Updates
Get notified of breaking news, exclusive insights, and must-see stories!

ജര്‍മ്മനിയില്‍ സെക്‌സിനും റിബേറ്റ്‌

ലണ്ടന്‍: ജര്‍മ്മനിയിലെ ലൈംഗികവിപണി സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന്‌ തളരുന്നു. സാമ്പത്തിക പ്രശ്‌നം കാരണം ആളുകളെ കിട്ടാനില്ലാത്തതിനെത്തുടര്‍ന്ന്‌ ഇവിടത്തെ പ്രമുഖ ലൈംഗിക ബിസിനസുകാരെല്ലാം വിവിധ ഓഫറുകളുമായി മുന്നോട്ടുവന്നിരിക്കുകയാണ്‌.

ജോലിയില്‍ നിന്നും പിരിഞ്ഞവര്‍ക്കും തൊഴിലില്ലാത്തവര്‍ക്കും വേണ്ടിയാണ്‌ പലരും പ്രത്യേക ഓഫറുകള്‍ മുന്നോട്ടുവച്ചിരിക്കുന്നത്‌. ഒരിടത്തുതന്നെ കുറഞ്ഞ ഫീസില്‍ ഒന്നിലധികം സ്‌ത്രീകളെ നല്‍കുക, ഫീസില്‍ റിബേറ്റ്‌ തുടങ്ങിയവയാണ്‌ ഇടപാടുകാരെ ആകര്‍ഷിക്കാനായി ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രധാന സൗജന്യങ്ങള്‍.

വേശ്യാവൃത്തിയ്‌ക്ക്‌ നിയമത്തിന്റെ അംഗീരമുള്ള ജര്‍മ്മനിയില്‍ കടകളിലെന്നപോലെ ഇതിനും റിബേറ്റും മറ്റും ഏര്‍പ്പെടുത്തുന്നത്‌ ചര്‍ച്ചാവിഷയമായിട്ടുണ്ട്‌. യാഥാസ്ഥിതകരായ രാഷ്ട്രീയക്കാര്‍ ഇതിനെതിരെ എതിര്‍പ്പുമായി രംഗത്തിറങ്ങിയിട്ടുണ്ട്‌.

ഇതവസാനിപ്പിക്കാനായി ഹോട്ടലുകളിലും സെക്‌സ്‌്‌ ക്ലബ്ബുകളിലും മറ്റും പൊലീസ്‌ റെയ്‌ഡ്‌ നടത്താന്‍ രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്‌.

സെക്‌സിന്‌ സൗജന്യം ഏര്‍പ്പെടുത്തുകയെന്നത്‌ സമൂഹത്തിന്‌ അപമാനമുണ്ടാക്കുന്ന രീതിയിലുള്ള ഒരു പുരോഗതിയായിട്ടുമാത്രമേ കാണാന്‍ കഴിയൂ എന്നും മാനുഷ്യരുടെ അന്തസ്സിനെ ഹനിക്കുന്നതാണിതെന്നുമാണ്‌ ആഭ്യന്തരകാര്യമന്ത്രിയായ ഹെരിബര്‍ട്‌ റെച്ച്‌ പറയുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+