യാഹൂവും മൈക്രോസോഫ്‌റ്റും കൈകോര്‍ക്കുന്നു
ന്യൂയോര്‍ക്ക്: സോഫ്‌റ്റ് വേര്‍ ഗവേഷണ രംഗത്തെ അതികായരായ മൈക്രോസോഫ്‌റ്റും പ്രമുഖ സെര്‍ച്ച് എഞ്ചിനായ യാഹുവും 10 വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചു.
ഇന്റര്‍നെറ്റ് സെര്‍ച്ച്, പരസ്യം എന്നീ രംഗങ്ങളിലാവും ഇരുകമ്പനികളും സഹകരിച്ച് പ്രവര്‍ത്തിക്കുക. വരുമാനം പങ്കുവയ്‌ക്കുന്നതിനും കരാര്‍ ഉണ്ട്. ഇനി യാഹുവിന്റെ സേര്‍ച്ച് എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുന്നത് മൈക്രോസോഫ്‌റ്റായിരിക്കും.
ഇരു കമ്പനികളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് മുമ്പും ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. മൈക്രോസോഫ്‌റ്റുമായി ധാരണയിലെത്തിയശേഷം യാഹൂവിന്റെ ഓഹരിവിലകള്‍ ഉയര്‍ന്നിരുന്നു.
പുതിയ കരാറിലൂടെ യാഹൂവിന്റെ വാര്‍ഷിക വരുമാനത്തില്‍ 500 മില്യണ്‍ ഡോളര്‍ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനികള്‍ സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു.
കരാറിലൂടെ യാഹൂവിന്റെ മൂലധന ചെലവുകളില്‍ 200 മില്യണ്‍ ഡോളര്‍ ലാഭിക്കാനാവുമെന്നാണ് കണക്കുകൂട്ടുന്നത്. മൈക്രോസോഫ്‌റ്റിന്റെ പുതിയ സെര്‍ച്ച് എഞ്ചിനായ ബിങ് യാഹൂവിന് സാങ്കേതിക സഹായം നല്‍കുമെന്നാണ് കരാറിലെ ധാരണ.












Click it and Unblock the Notifications