ഇന്‍ഫിയ്‌ക്ക് സിഐഎസ്‌എഫ് സുരക്ഷ
ദില്ലി: പ്രമുഖ ഐടി സ്ഥാപനമായ ഇന്‍ഫോസിസ് ടെക്‌നോളജീസിന് സിഐഎസ്‌എഫ് സുരക്ഷയ്‌ക്ക് അനുമതി. ഇന്‍ഫിയുടെ ബാംഗ്ലൂര്‍ കാമ്പസിനാണ് വെള്ളിയാഴ്‌ച മുതല്‍ സിഐഎസ്‌എഫ് സുരക്ഷ ലഭ്യമാവുക.
ഇതോടെ രാജ്യത്ത് സിഐഎസ്‌എഫ് സുരക്ഷ ലഭിക്കുന്ന ആദ്യ സ്വകാര്യ കമ്പനിയെന്ന സ്ഥാനവും ഇന്‍ഫിയ്‌ക്ക് സ്വന്തമാകും. ജൂലൈ 23ന് ഇതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
ഇന്‍ഫോസിസിനെക്കൂടാതെ ജാംനഗറിലുള്ള റിലയന്‍സ് റിഫൈനറിയ്‌ക്കും സിഐഎസ്‌എഫ് സുരക്ഷ ലഭിയ്‌ക്കും. പാകിസ്‌താനില്‍ നിന്നുള്ള തീവ്രവാദികള്‍ 2008ല്‍ മുംബൈയിലെ ഹോട്ടലുകളില്‍ നടത്തിയതുപോലുള്ള ആക്രമങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്‍ഫോസിസ് സിഐഎസ്‌എഫ് സുരക്ഷ അനുവദിക്കണമെന്ന് അപേക്ഷ നല്‍കിയത്. ബാംഗ്ലൂരിലെ ഇന്‍ഫോസിസ് കാമ്പസില്‍ വെള്ളിയാഴ്‌ച മുതല്‍ പ്രത്യേക പരിശീലനം ലഭിച്ച 101 സിഐഎസ്‌എഫ് കാഡറ്റുകള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കും.












Click it and Unblock the Notifications