ടീച്ചര്മാര് കുട്ടികളെ തുണിയുരിഞ്ഞ് പരിശോധിച്ചു
കൊല്‍ക്കത്ത: സഹപാഠിയുടെ അമ്പത് രൂപ കളഞ്ഞുപോയതിനെത്തുടര്‍ന്ന് അധ്യാപകര്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ വസ്ത്രമുരിഞ്ഞ് പരിശോധിച്ചു.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് നോര്‍ത്ത് 24 പര്‍ഗാനാസിലെ നിംതയിലുള്ള ഹര്‍ദയാല്‍ ബാലികാ വിദ്യാലയത്തില്‍ ഈ സംഭവം നടന്നത്. സംഭവത്തെത്തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കള്‍ ബുധനാഴ്ച പൊലീസില്‍ പരാതി നല്കി.
എന്നാല്‍ പരാതിയിന്മേല് ഇതേവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ സ്കൂള്‍ അധികൃതര്‍ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. എട്ടാം ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിനി തന്റെ അമ്പത് രൂപ മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മോഷ്ടിച്ചുവെന്ന് ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് ക്ലാസ് ടീച്ചറായ കബിത ബാരൂയി ആദ്യം വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ പരിശോധിച്ചു.
ഇതില്‍ നിന്നും പണം കിട്ടാഞ്ഞതിനെത്തുടര്‍ന്ന് ഇവര്‍ രണ്ട് സഹപ്രവര്‍ത്തകരെക്കൂടി വിളിച്ച് ക്ലാസ്റൂമില്‍ വച്ച് കുട്ടികളുടെ ഉടുപ്പുകള്‍ അഴിച്ച് പരിശോധന നടത്തുകയായിരുന്നു. രണ്ട് കുട്ടികളും അധ്യാപികമാരുടെ പ്രവൃത്തിയെ എതിര്‍ത്തെങ്കിലും കുട്ടികളുടെ മുഖത്തടിച്ച് അവര്‍ അനുസരിപ്പിക്കുകയായിരുന്നു.
ആരോപണം ഉന്നയിച്ച കുട്ടി ക്ലാസിന് പുറത്തുനിന്നും സംഭവം കാണുകയായിരുന്നുവെന്ന് ക്രൂരതയ്ക്കിരയായ പെണ്‍കുട്ടികള്‍ പറയുന്നു. പരിശോധനയ്ക്കുശേഷം പണം കിട്ടാഞ്ഞതിനെത്തുടര്‍ന്ന് അധ്യാപികമാര്‍ കുട്ടികളെ പോകാനനുവദിച്ചു. സംഭവത്തെത്തുടര്‍ന്ന് മാനസികമായി അസ്വസ്ഥത കാണിച്ച കുട്ടികള്‍ക്ക് അധ്യാപിക അവധി നല്കി. എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് വീട്ടില്‍ ഒരക്ഷരം പോലും പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
വീട്ടിലെത്തിയ കുട്ടികള്‍ സംഭവം മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് നിജസ്ഥിതി അറിയാനായി മാതാപിതാക്കള്‍ സ്കൂളിലെത്തി. എന്നാല്‍ പ്രധാനാധ്യാപകന് സംഭവത്തിന് കൃത്യമായ വിശദീകരണം നല്‍കാതെ സ്കൂളില്‍ നിന്നും പോയി. തുടര്‍ന്ന് ബുധനാഴ്ചയും രക്ഷിതാക്കള്‍ സ്കൂളിലെത്തി.
ഇവരോടൊപ്പം മറ്റു കുട്ടികളുടെ രക്ഷിതാക്കളും ഉണ്ടായിരുന്നു. ക്ലാസ് ടീച്ചറോട് സംഭവം ചോദിക്കാന്‍ ചെന്ന രക്ഷിതാക്കളെ അവര്‍ ചീത്തവിളിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്കാന് തീരുമാനിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് കുട്ടികള്‍ മാനസികമായി തീര്‍ത്തും തളര്ന്നരിക്കുകയാണെന്ന് പറഞ്ഞ രക്ഷിതാക്കള്‍ ആരാണ് തങ്ങളുടെ കുട്ടികളെ നഗ്നരാക്കാന്‍ അധ്യാപകര്‍ക്ക് അവകാശം നല്‍കിയതെന്നും ചോദിക്കുന്നു.
കുട്ടികള്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതിന് ഇങ്ങനെയല്ല ശിക്ഷ നല്‍കേണ്ടതെന്നും രക്ഷിതാക്കള്‍ പറയുന്നു. ഈ അധ്യാപിക തന്റെ കുട്ടിയ്ക്ക് പ്രത്യേകം ട്യൂഷന് നല്‍കാമെന്ന് പറഞ്ഞിരുന്നുവെന്നും അതുവേണ്ടെന്ന് പറഞ്ഞതുമുതല്‍ കുട്ടിയോട് ക്രൂരമായിട്ടാണ് പെരുമാറുന്നതെന്നും ഒരു കുട്ടിയുടെ പിതാവ് ആരോപിക്കുന്നു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications