യൂണിഫോമിന് അളവെടുക്കാനായി കുട്ടികളെ നഗ്നരാക്കി
വിദിഷ(മധ്യപ്രദേശ്): യൂണിഫോമിന് അളവെടുക്കാനെന്ന് പറഞ്ഞ് അധ്യാപകന്‍ ആദിവാസി വിഭാഗക്കാരായ വിദ്യാര്‍ത്ഥിനികളെ നഗ്നരാക്കി പീഡിപ്പിച്ചു.
മധ്യപ്രദേശിലെ ടിയോന്‍ഡയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്. അഞ്ചാം ക്ലാസുകാരായ പെണ്‍കുട്ടികളെയാണ് അധ്യാപകന്‍ വിവസ്‌ത്രരാക്കിയത്. സംഭവത്തെത്തുടര്‍ന്ന് മാനസികമായി തകര്‍ന്ന എട്ട് പെണ്‍കുട്ടികള്‍ ഇപ്പോള്‍ സ്‌കൂളില്‍ പോകാനും പഠിക്കാനും കഴിയാത്ത മാനസികാവസ്ഥയിലാണ്.
യൂണിഫോമിന് അളവെടുക്കാനാണെന്ന് പറഞ്ഞ് അധ്യാപകനായ സഞ്‌ജീവ് ശര്‍മ്മ ഒഴിഞ്ഞ ക്ലാസ് മുറിയിലേയ്‌ക്ക് കുട്ടികളെ വിളിച്ചുകൊണ്ടുപോയി വിവസ്‌ത്രരാക്കുകയും കൈകള്‍ കൊണ്ട് അളവുകളെടുക്കുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് കുട്ടികളുടെ രക്ഷിതാക്കള്‍ പറയുന്നത്.
രണ്ട് കുട്ടികളെ വീതമാണത്രേ ഇയാള്‍ അടച്ചിട്ട ക്ലാസ് മുറിയിലേയ്‌ക്ക് വിളിച്ചുകൊണ്ടുപോയത്. സംഭവറിഞ്ഞ് കുപിതരായ രക്ഷിതാക്കള്‍ സ്‌കൂളില്‍ കാര്യമന്വേഷിക്കാന്‍ ചെല്ലുമ്പോഴേയ്‌ക്കും അധ്യാപകന്‍ കടന്നുകളഞ്ഞിരുന്നു.
തുടര്‍ന്ന് രക്ഷിതാക്കള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പിന്നീട് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനായി ഡിഇഒ നാലംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി. അന്വേഷണത്തില്‍ ശര്‍മ്മ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ഇയാളെ സസ്‌പെന്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications