മാനഭംഗം: യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു
യവാത്മല്‍(മഹാരാഷ്ട്ര): മുപ്പതുവയസ്സുള്ള ദളിത് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഇതില്‍ മനംനൊന്ത യുവതി തീകൊളുത്തി. ഇവരെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള നവോദയ വിദ്യാലയത്തിന്റെ ഹോസ്‌റ്റലില്‍ അടുക്കളപ്പണിയ്‌ക്കു നില്‍ക്കുന്ന യുവതിയാണ് മാനഭംഗത്തെത്തുടര്‍ന്ന് ആത്മഹത്യയ്‌ക്കു ശ്രമിച്ചത്‌്.
ഹോസ്‌റ്റലിലെ ജീവനക്കാരാണ് തിങ്കളാഴ്‌ച ഇവരെ മാനഭംഗത്തിനിരയാക്കിയത്. സംഭവത്തിലെ പ്രധാന പ്രതിയായ പാചകക്കാരന്‍ അജിത് കുമാറിനെ ബുധനാഴ്‌ച പൊലീസ് അറസ്റ്റുചെയ്‌തു.
ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അജിത് കുമാറിനെ അറസ്റ്റുചെയ്‌തത്. യവത്മാലിലെ മെഡിക്കല്‍ കോളെജ് ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചിരിക്കുന്തന്. ഇവരുടെ ശരീരത്തില്‍ 95 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
യുവതിയുടെ മൊഴി പ്രകാരം അജിത്തിനെക്കൂടാതെ മറ്റ് മൂന്നുപേരെക്കൂടി പൊലീസ് അറസ്റ്റുചെയ്‌തിട്ടുണ്ട്. ഇവരെല്ലാം നവോദയ ഹോസ്‌റ്റലിലെ ജീവനക്കാരാണ്.












Click it and Unblock the Notifications