അഭയയുടെ പിതാവ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കി
കൊച്ചി: അഭയ കേസില്‍ വൈദികരെയും കന്യാസ്‌ത്രീയെയും നാര്‍കോ പരിശോധന നടത്തിയതിന്റെ യഥാര്‍ത്ഥ വീഡിയോ ടേപ്പുകള്‍ കണ്ടെത്താത്തതിന്റെ പേരില്‍ അഭയയുടെ പിതാവ് തോമസ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്‌തു.
സിബിഐ അന്വേഷണോദ്യോഗസ്ഥന്‍ നന്ദകുമാര്‍ നായര്‍, ഫൊറന്‍സിക് ലാബ് മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോക്ടര്‍ മാലിനി എന്നിവര്‍ക്കെതിരെയാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.
2009 ജനുവരി 1ന് ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ ജാമ്യാപേക്ഷയിലെ ഉത്തരവിലാണ് നാര്‍കോ സിഡിയുടെ യഥാര്‍ത്ഥ വീഡീയോ കണ്ടെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനിടെ സെര്‍ച്ച് വാറണ്ട് പുറ്‌പപെുടവിച്ച് ലാബില്‍ നിന്നും യഥാര്‍ത്ഥ വീഡിയോ കണ്ടെത്താന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാരനും കോടതിയെ സമീപിച്ചിരുന്നു.
നന്ദകുമാര്‍ നായര്‍ ബാംഗ്ലൂരിലെ ഫൊറന്‍സിക് ലാബില്‍ അന്വേഷിച്ചപ്പോള്‍ യഥാര്‍ത്ഥമെന്ന് പറഞ്ഞ് മൂന്ന് സിഡികള്‍ ലാബ് അധികൃതര്‍ നല്‍കി. സിബിഐ ഇത് കോടതിയില്‍ ഹാജരാക്കുകയും ചെയ്‌തു. എന്നാല്‍ ഇവയില്‍ കൃത്രിമം നടന്നതായി പിന്നീടുള്ള പരിശോധനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ യഥാര്‍ത്ഥ സിഡി ലഭ്യമാക്കുന്നതില്‍ അന്വേഷണോദ്യോഗസ്ഥനും ലാബിലെ അസിസ്‌റ്റന്റ് ഡയറക്ടറായിരുന്ന ഡോക്ടര്‍ മാലിനിയും മനപ്പൂര്‍വ്വം വീഴ്‌ച വരുത്തിയെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. ഹര്‍ജി കോടതി വ്യാഴാഴ്‌ച പരിഗണിച്ചേയ്‌ക്കും.












Click it and Unblock the Notifications