മുഖ്യമന്ത്രിയുടെ വസതിയിലേയ്‌ക്ക് ഫോണ്‍ ഭീഷണി
തിരുവനന്തപുരം: കാസര്‍ക്കോട് പൊലീസ് സ്റ്റേഷന്‍ കത്തിക്കുമെന്ന് മുഖ്യമന്ത്രിയുടെ വസതിയിലേയ്‌ക്ക് ടെലിഫോണ്‍ ഭീഷണി.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വ്യാഴാഴ്‌ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് പൊലീസ് സ്റ്റേഷന്‍ കത്തിക്കുമെന്ന് ഭീഷണിമുഴക്കിക്കൊണ്ട് ഫോണ്‍ സന്ദേശം വന്നത്.
കാസര്‍ക്കോട്ടുനിന്നും കാണാതായ റിയാനയെന്ന പെണ്‍കുട്ടിയെ ഉടന്‍ കണ്ടെത്തണം അല്ലെങ്കില്‍ പൊലീസ് സ്റ്റേഷന്‍ കത്തിക്കുമെന്നാണത്രേ ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞത്. ക്ലിഫ് ഹൗസിലെ ടെലിഫോണ്‍ ഓപ്പറേറ്റാണ് ഫോണ്‍ എടുത്തത്.
ഗള്‍ഫില്‍ നിന്നുള്ള ഒരു ഫോണ്‍ നമ്പറില്‍ നിന്നാണ് സന്ദേശം വന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരു മാസം മുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലേയ്‌ക്ക് ഇതേപോലെ ഭീഷണി ഫോണ്‍ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഒരു യുവാവിനെ പിടികൂടിയിരുന്നു.












Click it and Unblock the Notifications