ആര്‍ക്കും അധ്യക്ഷനാകാം: മുരളീധരന്
തിരുവനന്തപുരം: എന്‍സിപിയെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാന്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാറിനോട് ആവശ്യപ്പെടുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് കെ.മുരളീധരന് പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന എന്‍.സി.പി സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍സിപി സംസ്ഥാന സമിതി പിരിച്ചുവിട്ട് സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് പവാറിനോട് ആവശ്യപ്പെടും.സംസ്ഥാനത്തെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം ശക്തമാക്കാനാണ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാന്‍ ആവശ്യപ്പെടുന്നത്. നേതൃയോഗത്തില്‍ ഞാന്‍ തന്നെയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.
പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സംവിധാനം മാറി പുതിയ സംവിധാനം നിലവില്‍ വരും. ശരദ് പവാര്‍ നിയോഗിക്കുന്ന ഇടക്കാല സമിതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. ഇത്രയും കാലം ശരദ് പവാര്‍ പിന്തുണയും പ്രോത്സാഹനവും നല്കി. പുതിയ പ്രസിഡന്റിന് അധികാരം കൈമാറാന്‍ തയ്യാറാണ്- മുരളീധരന് പറഞ്ഞു.
പാര്‍ട്ടി അധ്യക്ഷസ്ഥാനത്തുനിന്നും മാറനില്ക്കാന് ഞാന്‍ തയ്യാറാണ്. ആര്‍ക്കുവേണമെങ്കിലും ഈ പദവി ഏറ്റെടുക്കാം. ഒരു മുന്നണിയിലും ചേരാതെ ഇങ്ങനെ തുടരാന്‍ കഴിയില്ല- അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയെ തകര്‍ക്കുന്ന പ്രസ്താവനകളാണ് ഏതാനും നാളുകളായി മുരളി നടത്തുന്നതെന്നാണ് എന്‍സിപിയിലെ ഭൂരിപക്ഷം നേതാക്കളും ആരോപിക്കുന്നത്. എന്‍സിപിയില്‍ നിന്നുകൊണ്ട് കോണ്‍ഗ്രസിലേയ്ക്ക് ആളെക്കൂട്ടാനുള്ള നീക്കങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന കടുത്ത നിലപാടിലാണ് സംസ്ഥാന നേതൃത്വം.
കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ നേതൃയോഗത്തില്‍ മുരളീധരന് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം ദേശീയ നേതൃത്വത്തിന്റെ മുന്നിലെത്തിയിട്ടുണ്ട്. അന്ന് കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചുപോകാന്‍ ആഗ്രഹമുണ്ടെന്നും തനിക്ക് അതിനുള്ള അര്‍ഹതയുണ്ടെന്നും മുരളി പറഞ്ഞിരുന്നു.
മുരളീധരനും അദ്ദേഹത്തിനൊപ്പം വന്നവരും എന്‍സിപി വിട്ടാല്‍ ഇരുമുന്നണികളും എന്‍സിപിയെ സ്വീകരിക്കാന്‍ തയ്യാറാവുമെന്നാണ് എന്‍സിപിയുടെ സംസ്ഥാന നേതാക്കള്‍ കരുതുന്നത്.
പലതരത്തിലും കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചുപോകാനുള്ള താല്പര്യം മുരളി പ്രകടിപ്പിക്കുന്നതിനൊപ്പം തന്നെ യുഡിഎഫില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഇതിനെതിരായ സ്വരങ്ങളാണ് കേള്‍ക്കുന്നത്.
എന്‍സിപിയില്‍ നിന്നും രാജിവക്കുകയെന്ന മുരളിയുടെ തീരുമാനം ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് വക്താവ് എംഎം ഹസന് പറഞ്ഞു.തോന്നുമ്പോള്‍ ഇറങ്ങിപ്പോകാനും കയറിവരാും കോണ്‍ഗ്രസ് വഴിയമ്പലമല്ലെന്നും ഹസന് പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുരളിയെ കോണ്‍ഗ്രസില്‍ എടുക്കുന്നതിനെ ശക്തമായി എതിര്‍ക്കുകയാണ്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications