രാജന്‍ പി ദേവിന്റെ മൃതദേഹം സംസ്‌കരിച്ചു

സംസ്‌കാരത്തിന് മുമ്പ് ജീവിതത്തിന്റെ നാനാതുറയില്‍ നിന്നുള്ള ഒട്ടേറെയാളുകള്‍ പ്രിയനടന് അന്ത്യോപചാരം അര്‍പ്പിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി എം എ ബേബി, നിയമമന്ത്രി എം വിജയകുമാര്‍ എന്നിവര്‍ സര്‍ക്കാറിന് വേണ്ടി പുഷ്‌പചക്രം സമര്‍പ്പിച്ചു.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും രാജന്‍പി ദേവിന് അന്തിമോപചാരം അര്‍പ്പിക്കുവാന്‍ രാവിലെ എത്തിയിരുന്നു. ചലച്ചിത്രതാരങ്ങളായ ദിലീപ്, ക്യാപ്‌റ്റന്‍ രാജു, കവിയൂര്‍ പൊന്നമ്മ, മാള അരവിന്ദന്‍ തുടങ്ങിയവരും ആദരാഞ്‌ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
കരള്‍ സംബന്ധമായ അസുഖത്തിന് ദീര്‍ഘകാലമായി ഇദ്ദേഹം ചികിത്സയിലായിരുന്നു. ഞായറാഴ്‌ച അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബുധനാഴ്‌ച പുലര്‍ച്ചെ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്.












Click it and Unblock the Notifications