സെന്‍സെക്‌സ് 2009ലെ ഉയര്‍ന്ന നിലവാരത്തില്‍
മുംബൈ: മുംബൈ ഓഹരി സൂചിക 2009 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ച്ച രേഖപ്പെടുത്തി. വെള്ളിയാഴ്‌ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്‌സ് 310 പോയിന്റ് ഉയര്‍ന്ന് 15,698.07 ലെത്തി.
നിഫ്‌ടിയിലും മുന്നേറ്റമുണ്‌ടായി. രാവിലത്തെ വ്യാപാരത്തില്‍ നിഫ്‌ടി 86.90 പോയിന്റ് ഉയര്‍ന്ന് 4658 ലെത്തി. ദേശീയ ഓഹരി സൂചികയായ നിഫ്‌റ്റി 4572 പോയന്‍റിലാണ് വെള്ളിയാഴ്‌ച വ്യാപാരം തുടങ്ങിയത്.
ആഗോള വിണയിലെ ഉണര്‍വും വിദേശ ഫണ്ടുകളുടെ ഒഴുക്കുമാണ് വിപണിയിലെ ഉണര്‍വിന് കാരണമെന്ന് സാമ്പത്തിക വിദഗ്‌ദര്‍ അഭിപ്രായപ്പെടുന്നു. സെന്‍സെക്‌സിലെ എല്ലാത്തരം ഓഹരികളിലും മുന്നേറ്റം ദൃശ്യമാണ്.












Click it and Unblock the Notifications