അജ്ഞാത കപ്പല്‍: അന്വേഷണം തുടങ്ങി
പനാജി: ഗോവന്‍ തീരത്ത് അജ്ഞാത കപ്പല്‍ കണ്ടുവെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തീരസംരക്ഷണ സേനയും ഇന്ത്യന്‍ നാവിക സേനയും കൊങ്കണ്‍ തീരത്ത് അറബിക്കടലില്‍ തെരച്ചില്‍ ശക്തമാക്കി.
മഹാരാഷ്‌ട്രയിലെയും ഗോവയിലേയും ഇന്റലിജന്‍സ് ഏജന്‍സികളാണ് കപ്പലിനെക്കുറിച്ചുള്ള സൂചനകള്‍ നല്‌കിയതെന്ന് ഇന്ത്യന്‍ നേവിയുടെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ക്യാപ്‌റ്റന്‍ മനോഹര്‍ നമ്പ്യാര്‍ അറിയിച്ചു.
ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് കപ്പലിനെ കുറിച്ച് വിവരം നല്‍കിയത്.
ഗോവന്‍ തീരത്തേക്ക് കപ്പല്‍ പോകുന്നതായാണ് ഇവര്‍ വിവരം നല്‍കിയത് ഇതേതുടര്‍ന്ന് ഗോവന്‍ തീരത്തും പരിശോധന തുടങ്ങിയിട്ടുണ്ട്. അതേസമയം കപ്പലിനെ കുറിച്ച് വിശദമായ വിവരങ്ങള്‍ ഒന്നും അറിവായിട്ടില്ല. കോസ്‌റ്റ് ഗാര്‍ഡും, നാവിക സേനയും തെരച്ചില്‍ നടത്തുന്നുണ്ട്.
മുംബൈ ഭീകരാക്രമണത്തിന്റെ ചുവടു പിടിച്ച് കടല്‍ മാര്‍ഗ്ഗം വീണ്ടും അക്രമമുണ്ടാകാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യദിനം അടുത്തെത്തുന്ന സാഹചര്യത്തില്‍ തീരദേശ മേഖലയിലെ നിരീക്ഷണം ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലായം കര്‍ശന നിര്‍ദ്ദേശം നല്‌കിയിട്ടുണ്ട്.












Click it and Unblock the Notifications