അറസ്റ്റ് എന്നെ തകര്‍ക്കാന്‍: ബൂട്ടാ സിങ്
ദില്ലി: തന്റെ മകന്‍ സ്വീറ്റി സിങിനെ കൈക്കൂലിക്കേസില്‍ അറസ്‌റ്റുചെയ്‌തത് ഗൂഡാലോചനയുടെ ഭാഗമായാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ അധ്യക്ഷനുമായ ബൂട്ടാ സിങ് പറഞ്ഞു.
എന്റെ വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതവും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഡാലോചനയുടെ ഭാഗമാണിത്- അദ്ദേഹം ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ സിബിഐയ്‌ക്ക് എന്തെങ്കിലും പങ്കുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ ബൂട്ടാ സിങിന്റെ മകനെ വ്യാഴാഴ്‌ച രാത്രിയിലാണ് സിബിഐ കസ്‌റ്റഡിയിലെടുത്തത്. നാസിക് മുനിസിപ്പാലിറ്റിയിലെ കരാറുകാരനായ രാംരാജ് പാട്ടീല്‍ എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പട്ടികവിഭാഗങ്ങള്‍ക്കെതിരായ പീഡനം തടയുന്ന നിയമമനുസരിച്ച് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്‌ത കേസ് ഒതുക്കിത്തീര്‍ക്കാന്‍ സ്വീറ്റി സിങ് ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് പാട്ടീല്‍ ആരോപിക്കുന്നത്.
ആദ്യം മൂന്നുകോടി ആവശ്യപ്പെടുകയും പിന്നീട് അത് ഒരുകോടിയാക്കി കുറയ്‌ക്കുകയുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതിനിടെ സ്വീറ്റി സിങ് സിബിഐയോട് കുറ്റസമ്മതം നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.












Click it and Unblock the Notifications