അശ്ലീല എസ്‌എംഎസ്: വിദ്യാര്‍ത്ഥി പിടിയില്‍
മൈസൂര്‍: രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് മൊബൈല്‍ ഫോണിലേയ്‌ക്ക് അശ്ലീല എസ്‌എംഎസ് അയച്ച എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ പൊലീസ് പിടികൂടി.
ബാംഗ്ലൂരിലെ എന്‍ജിനീയറിങ് കോളെജില്‍ വിദ്യാര്‍ത്ഥിയായ അവിനാശിനെയാണ് പൊലീസ് മൈസൂരിലെ വീട്ടില്‍ നിന്നും പിടികൂടിയത്. അവിനാശിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കേസന്വേഷിക്കുന്ന ബാംഗ്ലൂര്‍ സൈബര്‍ പൊലീസ് വിഭാഗം വിസമ്മതിച്ചു.
ഒരു വെബ്‌സൈറ്റില്‍ നിന്നാണ് കുട്ടി രാഷ്ട്രപതിയുടെ ഫോണിലേയ്‌ക്ക് സന്ദേശം അയച്ചത്. ചാവതക് മൊഹള്ളയിലെ ഒരു ഇന്റര്‍നെറ്റ് കഫെയില്‍ നിന്നാണ് ഇയാള്‍ സന്ദേശം അയച്ചതെന്ന് സൈബര്‍ സെല്‍ നേരത്തേ കണ്ടെത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് കെഫേയിലെ മുഴുവന്‍ കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്‌തുവരുകയാണെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications