കൈക്കൂലി: ബൂട്ടാസിങിന്റെ മകന്‍ അറസ്റ്റില്‍
മുംബൈ: ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ ബൂട്ടാസിങിന്റെ മകന്‍ സ്വീറ്റി സിങിനെ കൈക്കൂലിക്കേസില്‍ സിബിഐ അറസ്‌റ്റുചെയ്‌തു.
നാസിക്കിലെ കെട്ടിട നിര്‍മ്മാതാവായ രാംറാവു പാട്ടീലില്‍ നിന്നും ഒരു കോടി രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്.
100 ദളിത് തൊഴിലാളികളുടെ ജാമ്യത്തില്‍ 10 കോടി രൂപ സൊസൈറ്റിയില്‍ നിന്നും വായ്‌പയെടുത്ത കേസില്‍ പാട്ടീലിനെ ഒഴിവാക്കി നല്‍കാമെന്ന ഉറപ്പിന്മേലാണ് സ്വീറ്റി സിങ് എന്ന സരബ്‌ജോത് സിങ് കൈക്കൂലി വാങ്ങിയത്.
സരബ്‌ജോത് സിങിനെ ചോദ്യം ചെയ്യുന്നതിനായി മുംബൈയിലേയ്‌ക്ക് കൊണ്ടുവന്നിട്ടുണ്ട്. പാട്ടീലിനെ കേസില്‍ നിന്നും ഒഴിവാക്കുന്നതിന് സിങ് ആദ്യം മൂന്ന് കോടി രൂപയാണ് ആവശ്യപ്പെട്ടത്.
എന്നാല്‍ പിന്നീട് അത് ഒരു കോടി രൂപയായി കുറയ്‌ക്കുകയായിരുന്നുവെന്ന് പാട്ടീല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ദളിതരെ ജാമ്യം നിറുത്തി പണം തട്ടിയതിന് ബൂട്ടാസിങിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു കേസെടുത്ത്.


Click it and Unblock the Notifications