ഗാംഗുലിയുടെ ഹോട്ടലില്‍ പെണ്‍വാണിഭം
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്‌റ്റന്‍ സൗരവ് ഗാംഗുലിയുടെ ഉടമസ്‌ഥതയിലുള്ള ഹോട്ടലില്‍ പെണ്‍വാണിഭം നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടിവി ചാനല്‍ പുറത്തു വിട്ടു. ഹോട്ടലില്‍ നൃത്തം ചെയ്യുന്ന പെണ്‍കുട്ടികള്‍ ലൈംഗിക വ്യാപാരത്തിനായി വില പേശുന്ന ദൃശ്യങ്ങള്‍ ചാനല്‍ ടെന്‍ ആണ് പുറത്തുവിട്ടത്.
കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്‌ട്രീറ്റിലെ സൗരവ്‌സ് എന്ന റെസ്‌റ്റോറന്റില്‍ ഉപഭോക്‌താക്കളുമായി ഒരു ഇടനിലക്കാരന്‍ വാക്കുറപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഒളിക്യാമറ ഓപ്പറേഷനിലൂടെ ചാനല്‍ പുറത്തു കൊണ്ടുവന്നിരിയ്‌ക്കുന്നത്. സൗരവ് ഗാംഗുലിയുടെ സഹോദരന്‍മാരാണ് ഹോട്ടല്‍ നടത്തുന്നത്.
ഈ റെസ്‌റ്റോറന്റില്‍ നൃത്തം നടത്താന്‍ അനുമതിയില്ലെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും സൗരവിന്റെ മുതിര്‍ന്ന സഹോദരന്‍ സ്‌നേഹാഷിഷ് ഗാംഗുലി ഇത് നിഷേധിച്ചു. ഡാന്‍സ് അവതരിപ്പിക്കാന്‍ ലൈസന്‍സ് നേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡാന്‍സ് ബാറിലെ പെണ്‍വാണിഭത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഗാംഗുലിയോ അദ്ദേഹത്തിന്റെ കുടുംബമോ തയ്യാറായിട്ടില്ല.












Click it and Unblock the Notifications