ഐഎഎസുകാരനും കുടുംബവും മരിച്ചനിലയില്‍
ഭുവനേശ്വര്‍: ഒറീസ കേഡറിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും മരിച്ചനിലയില്‍ കണ്ടെത്തി.
ദില്ലിയിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനായ ജഗദാനന്ദ പാണ്ഡെ(54)യെയും കുടുംബത്തെയുമാണ് വെള്ളിയാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഒറീസയിലെ ബര്‍ഗ ജില്ലയിലെ അദ്ദേഹത്തിന്റെ ഗ്രാമത്തിലുള്ള വസതിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ജഗദാനന്ദയുടെ ഭാര്യ സുരേഖ പാണ്ഡെ, അച്ഛന് മനോഷി പാണ്ഡെ, സഹോദരിമാരായ ബിജയലക്ഷ്മി, കിഷോരി മിശ്ര എന്നിവരാണ് മരിച്ചത്.
ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ പാണ്ഡെയുടെ 22കാരനായ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരുടെ ശരീരത്തില്‍ വെടിയേറ്റതിന്റെ പാടുകളുണ്ടെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു.
ഏതാനും ദിവസം മുമ്പ് ഒഴിവു ദിവസം ആഘോഷിക്കാന്‍ വേണ്ടിയാണത്ര ഇവര്‍ ഗ്രാമത്തിലെ വീട്ടില്‍ എത്തിയത്. വീടിന്റെ മുകളിലത്തെ നിലയിലായിരുന്ന പാണ്ഡെയുടെ അമ്മ വെടിയൊച്ച കേട്ട് വന്നുനോക്കിയപ്പോഴാണത്രേ എല്ലാവരെയും മരിച്ചനിലയില്‍ കണ്ടത്.
പാണ്ഡെയുടെ അയല്‍ക്കാരും വെടിയൊച്ച കേട്ടതായി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications