കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഎംഎസ്‌ സര്‍ക്കാറിനെ പിരിച്ചുവിട്ടിട്ട്‌ 50 വര്‍ഷം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഇഎംഎസ്‌ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ അധികാരമേറ്റ ആദ്യത്തെ കേരള സര്‍ക്കാറിനെ കേന്ദ്രം പിരിച്ചുവിട്ടിട്ട്‌ വെള്ളിയാഴ്‌ച 50 വര്‍ഷം തികയുന്നു.

1959 ജൂലൈ 31നാണ്‌ ആദ്യകമ്മ്യൂണിസ്റ്റ്‌ സര്‍ക്കാറിനെ പിരിച്ചുവിട്ടുകൊണ്ട്‌ രാഷ്ട്രപതി ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. കേന്ദ്രസര്‍ക്കാറിന്‌ സംസ്ഥാന സര്‍ക്കാറുകളെ പിരിച്ചുവിടാന്‍ അധികാരം നല്‍കുന്ന ഭരണഘടനയിലെ 356ാം വകുപ്പ്‌ രാജ്യത്ത്‌ ആദ്യമായി ഉപയോഗിക്കപ്പെട്ടത്‌ അന്നായിരുന്നു.

പിന്നീട്‌ 356ാം വകുപ്പിന്റെ ദുരുപയോഗം സംബന്ധിച്ച്‌ നടന്ന എല്ലാ ചര്‍ച്ചകളിലും കേരള സര്‍ക്കാറിനെ പിരിച്ചുവിട്ട നടപടി നിറഞ്ഞുനിന്നിരുന്നു. സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ ക്രൈസ്‌തവ സഭകളും എന്‍എസ്‌എസും തുടങ്ങിവച്ച സമരമാണ്‌ കോണ്‍ഗ്രസ്‌ പിന്തുണയോടെ വിമോചന സമരമെന്ന പേരില്‍ സര്‍ക്കാറിന്റെ പിരിച്ചുവിടലില്‍ കലാശിച്ചത്‌.

സര്‍ക്കാറിനെ പിരിച്ചുവിട്ടെങ്കിലും ഈ നടപടിയില്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഒട്ടും തൃപ്‌തനായിരുന്നില്ലെന്ന്‌ പിന്നീട്‌ പല വെളിപ്പെടുത്തലുകളുമുണ്ടായിരുന്നു. അന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷയായ ഇന്ദിരാഗാന്ധി കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ നേതാക്കളുടെ നിര്‍ബ്ബന്ധപ്രകാരമാണ്‌ ഇത്തരമൊരു നടപടിയ്‌ക്കായി സമ്മര്‍ദ്ദം ചെലുത്തിയതെന്നാണ്‌ പറയപ്പെടുന്നത്‌.

ജനകീയസമരങ്ങളുടെ പിന്‍ബലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ പിരിച്ചുവിടാമോ അന്ന്‌ സര്‍ക്കാറിന്‌ പിരിച്ചുവിട്ടതിന്‌ പകരം മറ്റെന്തെങ്കിലും രാഷ്‌്‌ട്രീയ പരിഹാരം സാധ്യമായിരുന്നോ. ഇന്നും പ്രസ്‌കതമായി നില്‍ക്കുന്ന ചോദ്യങ്ങളാണിവ.

വിമോചനസമരം കേരള രാഷ്ട്രീയത്തിന്‌ ഒട്ടേറെ കോണ്‍ഗ്രസ്‌ നേതാക്കളെ സംഭാവന ചെയ്‌തു. എകെ ആന്റണിയും വയലാര്‍ രവിയുമുള്‍പ്പെടെയുള്ളവര്‍ ഈ കാലഘട്ടത്തിന്റെ സംഭാവനായാണ്‌. വിമോചന സമരത്തിന്റെ അരനൂറ്റാണ്ട്‌ പിന്നിടുമ്പോള്‍ സംസ്ഥാനത്ത്‌ വീണ്ടും കമ്യൂണിസ്‌റ്റ്‌ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X