Get Updates
Get notified of breaking news, exclusive insights, and must-see stories!

മൃതദേഹത്തോട് അനാദരവ്: ഡിസിസി പ്രസിഡന്റിനെതിരെ കേസ്

തൃശൂര്‍: മൃതദേഹത്തോട്‌ അനാദരവ്‌ കാണിച്ച സംഭവവുമായി ബന്ധപ്പെട്ട്‌ തൃശൂര്‍ ഡിസിസി പ്രസിഡന്റ്‌ സിഎന്‍ ബാലകൃഷ്‌ണനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചു.

തൃശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ പോലീസിന്‌ നിര്‍ദേശം നല്‍കിയത്‌. വാഹനാപകടത്തില്‍ മരിച്ച യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാസെക്രട്ടറി സിഎ സെബാസ്റ്റ്യന്റെ മൃതദേഹത്തോടാണ്‌ ബാലകൃഷ്‌ണന്‍ അനാദരവ്‌ കാണിച്ചതായി പറയുന്നത്‌. സുജിന്‍ ജോയി എന്ന പൊതു പ്രവര്‍ത്തകന്‍ നല്‌കിയ ഹര്‍ജിയിലാണ്‌ ഉത്തരവ്‌.

യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാ ജനറല്‍ സെക്രട്ടറി സിഎ സെബാസ്റ്റ്യന്‍റെ മൃതദേഹം ഡിസിസി ഓഫിസില്‍ പൊതു ദര്‍ശനത്തിനു വയ്‌ക്കാന്‍ അനുവദിക്കാതിരുന്നതാണ്‌ കേസിനാസ്‌പദമായത്‌. തന്റെ ശവത്തില്‍ ചവിട്ടി മാത്രമേ ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന്‌ വെയ്‌ക്കാവൂ എന്ന്‌ ഡിസിസി പ്രസിഡന്റ്‌ പറഞ്ഞുവെന്ന്‌ ഹര്‍ജിയില്‍ പറയുന്നു.

സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ രണ്ട്‌ ദിവസത്തിനകം നടപടിയെടുക്കുമെന്ന്‌ വ്യാഴാഴ്‌ച പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി പ്രസ്‌താവിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു അനാരദവ്‌ കാണിച്ചെന്ന വാര്‍ത്ത ശരിയല്ലെന്ന്‌ ഡിസിസി പ്രസഡിന്റ്‌ പത്രക്കുറിപ്പ്‌ ഇറക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+