സിആര്‍ നീലകണ്‌ഠന്റെ സ്ഥലംമാറ്റത്തിന് സ്‌റ്റേ
കൊച്ചി: കെല്‍ട്രോള്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായ സിആര്‍ നീലകണ്‌ഠനെ അരൂരില്‍ നിന്നും ഹൈദരാബാദിലേയ്‌ക്ക് സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി സ്‌റ്റേചെയ്‌തു.
ഐഎന്‍എസ് വിരാട് എന്ന യുദ്ധക്കപ്പലിന്റെ അറ്റകുറ്റപ്പണിയുടെ ചുതമലയുള്ള ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ രാജ്യസുരക്ഷയും ദേശീയ താല്‍പര്യവും മുന്‍നിര്‍ത്തിയാണ് സ്ഥലം മാറ്റം തടയുന്നതെന്ന് കോടതി വിശദീകരിച്ചു.
കപ്പലിന്റെ അറ്റകുറ്റപ്പണി തീരുന്നതുവരെയോ രണ്ടുമാസം വരെയോ ഹര്‍ജിക്കാരനെ അരൂരില്‍ത്തന്നെ തുടരാന്‍ അനുവദിക്കണമെന്നാണ് കോടതി ഉത്തരവ്.
ലാവലിന്‍ കേസിന്റെ വിശദാംശങ്ങള്‍ പഠിച്ച് പുസ്‌തകം പുറത്തിറക്കുകയും കേസില്‍ വിഎസിന്റെ പക്ഷം ചേരുകയും ചെയ്‌തതിനെത്തുടര്‍ന്ന് പ്രതികാരനടപടിയെന്നോണമാണ് സിആര്‍ നീലകണ്‌ഠന് സ്ഥലംമാറ്റ ഉത്തരവ് നല്‍കിയത്.
എന്നാല്‍ ഇതിനെതിരെ നീലകണ്‌ഠന്‍ അഡ്വക്കറ്റ് മുഖേന ഹര്‍ജി നല്‍കുകയായിരുന്നു. ജൂലൈ 23നാണ് സ്ഥലംമാറ്റ ഉത്തരവ് നല്‍കിയത്.












Click it and Unblock the Notifications