കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ എയര്‍ലൈന്‍ കമ്പനികള്‍ സമരത്തിലേക്ക്‌

  • By Staff
Google Oneindia Malayalam News

Airlines on warpath
മുംബൈ: രാജ്യത്തെ എട്ട്‌ സ്വകാര്യ വിമാനക്കമ്പനികള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്റ്റ്‌ 18ന്‌ ആഭ്യന്തര സര്‍വീസുകള്‍ നിര്‍ത്തിവെയ്‌ക്കുന്നു. കിംങ്‌ ഫിഷര്‍ എയര്‍ലൈസ്‌ ചെയര്‍മാന്‍ വിജയ്‌ മല്യയും ജെറ്റ്‌ എയവേസ്‌ ചെയര്‍മാന്‍ നരേഷ്‌ ഗോയലും ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. എന്നാല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്തുമെന്ന്‌ ഇവര്‍ വ്യക്തമാക്കി. അന്നേ ദിവസം യാത്രയ്‌ക്കായി ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തിരുന്നവര്‍ക്ക്‌ പണം തിരിച്ചു നല്‌കും.

സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന്‌ പ്രതിസന്ധി നേരിടുന്ന വിമാന കമ്പനികള്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ സഹായമൊന്നും പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ പണിമുടക്ക്‌. വിമാന ഇന്ധനത്തിനത്തിന്റെ നികുതി കുറയ്‌ക്കുക, എയര്‍പോര്‍ട്ട്‌ ചാര്‍ജ്ജുകളില്‍ കുറവ്‌ വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉടനടി നടപ്പാക്കണമെന്ന്‌ സ്വകാര്യ വിമാനക്കമ്പനികളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ (ഫിയ) ആവശ്യപ്പെട്ടു. 2008-09ല്‍ പതിനായിരം കോടിയുടെ നഷ്‌ടമാണ്‌ വ്യോമയാന മേഖലയില്‍ ഉണ്ടായിരിക്കുന്നതെന്ന്‌ ഫിയ വക്താക്കള്‍ പറയുന്നു.

അതേ സമയം സ്വകാര്യ വിമാനകമ്പനികളുമായി ചര്‍ച്ചയ്‌ക്ക്‌ തയാറാണെന്ന്‌ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. എന്നാല്‍ നികുതി സംബന്ധിച്ച്‌ തീരുമാനമെടുക്കേണ്ടത്‌ സംസ്ഥാനങ്ങളാണെന്നും അവരോട്‌ ഇക്കാര്യം അഭ്യര്‍ത്ഥിയ്‌ക്കാനും പട്ടേല്‍ പറഞ്ഞു.

വിമാനക്കമ്പികളുടെ പണിമുടക്ക്‌ സമ്മര്‍ദ്ദ തന്ത്രമായാണ്‌ വ്യോമ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്‌. പ്രധാന എയര്‍ലൈന്‍സുകള്‍ വഴി ദിനംപ്രതി ഒരു ലക്ഷത്തോളം യാത്രക്കാര്‍ വിവിധയിടങ്ങളിലേക്ക്‌ പറക്കുന്നുണ്ട്‌. ഈ സാഹചര്യത്തില്‍ പണിമുടക്ക്‌ നടത്തിയാല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാകുമെന്ന്‌ കമ്പനികളുടെ കണക്കു കൂട്ടന്നു. പണിമുടക്കിലൂടെ ഇന്ധന കമ്പനികള്‍, എയര്‍പോര്‍ട്ട്‌ നടത്തിപ്പുകാര്‍ എന്നിവരെയും തങ്ങളുടെ വഴിയ്ക്ക് കൊണ്ടുവരാമെന്ന് സ്വകാര്യ വിമാനക്കമ്പനികള്‍ കരുതുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X