വിദേശകാര്യ സെക്രട്ടറിയായി നിരുപമ ചുമതലയേറ്റു

ചൈനയിലെ ഇന്ത്യന്‍ അംബാസഡറായിരിക്കെയാണ് അമ്പത്തെട്ടുകാരിയായ നിരുപമ, വിദേശകാര്യ സര്‍വീസിലെ ഉന്നത പദവിയിലെത്തുന്നത്. നിരുപമയ്‌ക്ക് 17 മാസം ഈ പദവിയില്‍ തുടരാനാകും. 1973 ബാച്ച് ഐ.എഫ്.എസ്. ഉദ്യോഗസ്ഥയാണ് നിരുപമ. ശ്രീലങ്കയിലെ ഇന്ത്യന്‍ പ്രതിനിധിയായും നിരുപമ സേവനുഷ്‌ഠിച്ചിട്ടുണ്ട്. മലപ്പുറം മുണ്ടുപറമ്പിലെ മീമ്പാട്ട് കുടുംബാംഗമാണ്. മുതിര്‍ന്ന ഐഎഎസ് ഓഫീസറായ സുധാകര്‍ റാവുവാണ് ഭര്‍ത്താവ്.
ബാംഗ്ലൂര്‍, പുനെ, ലഖ്‌നൊ എന്നിവിടങ്ങളില്‍ പഠനം നടത്തിയ നിരുപമ, മറാത്ത്‌വാഡ സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദമെടുത്തു. ഗായിക, എഴുത്തുകാരി എന്നീ നിലകളിലും ശ്രദ്ധേയയാണ്. ആദ്യ കവിതാസമാഹാരം റെയ്‌ന്‍ റൈസിങ് 2004ല്‍ പ്രസിദ്ധീകരിച്ചു.












Click it and Unblock the Notifications