എയര്‍ലൈനുകള്‍ക്ക് ഉത്തേജന പദ്ധതിയില്ല
ദില്ലി: സ്വകാര്യ വിമാന കമ്പനികള്‍ക്ക് ഉത്തേജക പാക്കേജ് നല്‍കാനാവില്ലെന്ന് കേന്ദ്രവ്യോമയാന മന്ത്രി പ്രഫുല്‍പട്ടേല്‍ അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിമാന കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായമൊന്നും പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ച് 18 മുതല്‍ സമരം നടത്തുമെന്ന് സ്വകാര്യ വിമാനകമ്പനികള്‍ അറിയിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
സമരം നടത്തിയാല്‍ കര്‍ശനമാ നടപടികള്‍ സ്വീകരിയ്‌ക്കുമെന്നും പട്ടേല്‍ മുന്നറിയിപ്പ് നല്‌കി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications