രണ്ടാം ക്ലാസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ചു
കൊല്‍ക്കത്ത: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആധ്യാപകന്‍ ക്ലാസ് റൂമില്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് പരാതി. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ നോനാജംഗിലാണ് സംഭവം. കുട്ടിയുടെ പിതാവാണ് പോലീസില്‍ പരാതിപ്പെട്ടത്.
എന്നാല്‍ കുട്ടിയെ താന്‍ മടിയിലിരുത്തി പഠിപ്പിയ്‌ക്കാന്‍ ശ്രമിച്ചതാണെന്ന് അധ്യാപകന്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് അധ്യാപകന്‍ ഇക്കാര്യം പറഞ്ഞത്. സംഭവത്തെ തുടര്‍ന്ന് അധ്യാപകന്‍ ഒളിവില്‍ പോയിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
അതേ സമയം സിപിഎം അധ്യാപക സംഘടന വിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് സംഘടനയില്‍ ചേര്‍ന്ന അധ്യാപകനെ കളളക്കേസില്‍ കുടുക്കാന്‍ ശ്രമിയ്‌ക്കുന്നതിന്റെ ഭാഗമായാണ് പീഡനക്കേസെന്ന് ഒരു വിഭാഗം നാട്ടുകാര്‍ പറയുന്നു.












Click it and Unblock the Notifications