മൃതദേഹത്തെ അപമാനിക്കല്‍: റിപ്പോര്‍ട്ട് ഉടന്‍
തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹത്തെ തൃശൂര്‍ ഡിസിസി നേതൃത്വം അപമാനിച്ചുവെന്ന ആരോപണത്തിന്‍ മേല്‍ പാര്‍ട്ടിതല അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി ബെന്നി ബഹന്നാന്റെ നേതൃത്വത്തിലുള്ള സമിതി തെളിവെടുപ്പിനായി തൃശൂരിലെത്തി.
കെപിസിസി, ഡിസിസി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് തെളിവെടുക്കുമെന്നും അന്വേഷണ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിയ്‌ക്കുമെന്നും ബെന്നി ബഹന്നാന്‍ പറഞ്ഞു. മൃതദേഹം പൊതുദര്‍ശനത്തിന് വെയ്‌ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള കയ്യാങ്കളിയിലെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ ഡിസസി പ്രസിഡന്റ് സിഎന്‍ ബാലകൃഷ്‌ണനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം നല്‌കിയിരുന്നു.
ഇതിനിടെ സ്വാശ്രയ പ്രശ്‌നത്തില്‍ തിങ്കളാഴ്‌ച തൃശൂരില്‍ യുഡിഎഫ് നടത്താനിരുന്ന വിദ്യാഭ്യാസ സംരക്ഷണ സംഗമം മാറ്റിവെച്ചു. നേതാക്കളുടെ അസൗകര്യമാണ് കാരണമെന്ന് കണ്‍വീനര്‍ പിപി തങ്കച്ചന്‍ അറിയിച്ചു.
എന്നാല്‍ ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും നിലനില്‌ക്കുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തരമൊരു പരിപാടി നടത്തിയാല്‍ കൂടുതല്‍ കുഴപ്പങ്ങളുണ്ടാകുമെന്ന നിഗമനത്തിലാണ് പരിപാടി മാറ്റി വെച്ചതെന്ന് സൂചനകളുണ്ട്.












Click it and Unblock the Notifications