വൈദികന്റെ മൃതദേഹത്തില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം
കണ്ണൂര്‍: മംഗലാപുരത്തിനടുത്ത് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ മലയാളി വൈദികന് ഫാദര്‍ ജെയിംസ് മുകുളേലിന്റെ സംസ്ക്കാരം മാറ്റിവെച്ചു.
സംസ്ക്കാരത്തിനായി പള്ളിയിലേക്ക് കൊണ്ടുപോയ മൃതദേഹം രണ്ടാമതും പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ബന്ധുക്കള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് ശനിയാഴ്ച നടത്താനിരുന്ന സംസ്ക്കാരം മാറ്റിവെച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു.
മംഗലാപുരം വെന്‍ലോക് ജില്ലാ ആസ്പത്രിയില്‍ വ്യാഴാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നുവെങ്കിലും മരണകാരണം കണ്ടെത്താനാവാത്തതിനാലാണ് കേരളത്തില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടത്.
ബല്‍ത്തങ്ങാടി രൂപതയില്‍ നെല്യാടിക്കടുത്ത കുട്രപ്പാടി സെന്റ് മേരീസ് പള്ളിയിലെ വികാരിയായിരുന്നു ഫാദര്‍ ജയിംസ് മുകുളേല്‍. കുത്തിരിച്ചാലില് നിന്ന് കുണ്ടാടിക്കുള്ള നാട്ടുപാതയില്‍ വ്യാഴാഴ്ച രാവിലെ 7.10 നാണ് വൈദികന്റെ മൃതദേഹം നഗ്നമായനിലയില്‍ കണ്ടത്.
കുട്രപ്പാടി പള്ളിയിലെ വികാരിയായ ഫാദര്‍ ജയിംസ് ചാര്‍മാഡി കോരങ്കോട് മാത്യുവിന്റെ അന്ത്യകൂദാശയില്‍ പങ്കെടുക്കാനാണ് ബുധനാഴ്ച തോട്ടത്താടിയില് വന്നത്. ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്ത് രാത്രി ഒന്‍പതരയ്ക്ക് ബൈക്കില്‍ മടങ്ങിയ ഫാദര്‍ ജയിംസിനെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications