സിബിഐ ഗൂഡാലോചന നടത്തുന്നു: ബൂട്ടാസിങ്
ദില്ലി: മകനെ അഴിമതിക്കേസില്‍ അറസ്റ്റുചെയ്ത സംഭവത്തില്‍ സിബിഐയ്ക്കെതിരെ ആരോപണവുമായി മുന്‍ കേന്ദ്രമന്ത്രി ബൂട്ടാസിങ് രംഗത്ത്.
സിബിഐ തനിയ്ക്കും മകന് സ്വീറ്റി സിങിനും എതിരെ ഗൂഡാലോചന നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പരാതിയിന്മേല് സിബിഐഅന്വേഷണ ഏജന്‍സിക്കു ചേര്ന്നനടപടികളല്ല സ്വീകരിക്കുന്നത്. കേസില്‍ ഞാനും മകനും ഇരകളാക്കപ്പെടുകയാണുണ്ടായത്- ബൂട്ടാസിങ് പറഞ്ഞു.
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ചാണ് മകനെതിരെ നടപടി എടുത്തിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചെങ്കിലും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പറയാന്‍ തയ്യാറായില്ല. ശരിയായ സമയം വരുമ്പോള്‍ ഇക്കാരംയ പറയുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഒരു കോടി രൂപ കൈക്കൂലി വാങ്ങിയ കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയാണ് സ്വീറ്റി സിങ് എന്ന സരബ്ജിത് സിങിനെ സിബിഐ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ആഗസ്റ്റ് അഞ്ചുവരെ റിമാന്റ് ചെയ്തിരിക്കുകയാണ്.
ഇതിനിടെ സരബ്ജിതിന്റെ ജംങ്പുരയിലുള്ള വസതിയില്‍ സിബിഐ നടത്തിയ റെയ്ഡില്‍ ലൈസന്‍സില്ലാത്ത മൂന്നു തോക്കുകള്‍ കണ്ടെടുത്തിട്ടുണ്ട്. തോക്കുകള്‍ ലൈസന്‍സ് ഉള്ളവയാണെന്നും അതെവിടെയാണ് വച്ചിരിക്കുന്നതെന്ന് സരബ്ജിത്തിന് മാത്രമേ അറിയൂ എന്നാണ് ഈ വാര്‍ത്തയോട് ബൂട്ടാ സിങ് പ്രതികരിച്ചത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications