ഗാന്ധിജിയുടെ വീട് അദ്വാനിയുടെ ബന്ധു വാങ്ങി
മുംബൈ: ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജി താമസിച്ചിരുന്ന വീട് എല്‍കെ അദ്വാനിയുടെ മരുമകന്‍ സ്വന്തമാക്കി. ജൊഹന്നാസ് ബര്‍ഗില്‍ ഗാന്ധിജി താമസിച്ചിരുന്ന വീടാണ് മുംബൈയിലില്‍ ബിസിനസുകാരനായ പ്രദീപ് ഭവ്‌നാനി വാങ്ങിയത്.
2.25കോടി രൂപവിലമതിക്കുന്ന വീട് ആദ്യം മ്യൂസിയമാക്കി മാറ്റിയെടുക്കും. പിന്നീട് ഇന്ത്യന്‍ സര്‍ക്കാറിന് കൈമാറാനാണ് ഭവ്‌നാനിയുടെ പദ്ധതി. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് മ്യൂസിയത്തിന്റെ ഉത്‌ഘാടനം നടത്തും. അതേദിവസം മ്യൂസിയത്തിന്റെ താക്കോല്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലിന് കൈമാറുകയും ചെയ്യും.
ഇതിന്റെ ഇപ്പോഴത്തെ ഉടമസ്ഥ ഈ വീട് വില്‍പനയ്‌ക്ക് വച്ചിട്ട് ആരും അത് വാങ്ങാന്‍ മുന്നോട്ടുവരാതിരുന്നത് വാര്‍ത്തയായിരുന്നു. ഈ വര്‍ഷം ഇത് രണ്ടാമത്തെ തവണയാണ് ഗാന്ധിജിയുടെ വസ്‌തുക്കള്‍ ബിസിനസുകാരന്‍ സ്വന്തമാക്കുന്നത്.
ഇതിന് മുമ്പ് ഗാന്ധിജി ഉപയോഗിച്ചിരുന്ന ചെരുപ്പ്, ഗ്ലാസ്, കണ്ണട തുടങ്ങിയ വസ്‌തുക്കള്‍ മദ്യവ്യവസായിയായ വിജയ് മല്യ ലേലത്തില്‍ വാങ്ങി കേന്ദ്രസര്‍ക്കാറിന് കൈമാറിയിരുന്നു.












Click it and Unblock the Notifications