സ്ഫോടനം: ആലിമിനെ കൊണ്ടുവന്ന് തെളിവെടുത്തു
കോഴിക്കോട്: കോഴിക്കോട് ബസ് സ്റ്റാന്‍ഡ് സ്ഫോടനക്കേസിലെ പ്രതി അബ്ദുല്‍ ആലിമിനെ സ്ഫോടനം നടന്ന കെഎസ്ആര്‍ടിസി, മൊഫ്യൂസില്‍ സ്റ്റാന്‍ഡുകളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ക്രൈംബ്രാഞ്ച് അന്വേഷണസംഘമാണ് ആലിമിനെ ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
സ്ഫോടനങ്ങളില്‍ നേരിട്ടു പങ്കില്ലെന്നും അതിനാല്‍ സ്റ്റാന്‍ഡുകളില്‍ എവിടെയാണ് ബോംബു സ്ഥാപിച്ചതെന്നും അറിയില്ലെന്ന് തെളിവെടുപ്പ് വേളയില്‍ ആലിം പൊലീസിനോടു പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് വന്‍ പൊലീസ് സംരക്ഷണത്തില്‍ ഡിവൈഎസ്പി ഡി രാജന്റെ നേതൃത്വത്തിലുള്ള സംഘം ആലിമിനെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ കൊണ്ടു വന്നത്.
സ്ഫോടനക്കേസിലെ പ്രതിയെ കൊണ്ടുവരുന്നുണ്ടെന്നറിഞ്ഞ് രണ്ടു ബസ് സ്റ്റാന്‍ഡുകളിലും നാട്ടുകാര്‍ തടിച്ചു കൂടിയിരുന്നു.
സ്ഫോടനം നടന്ന പ്രദേശത്ത് ഇയാളെ അഞ്ചു മിനിറ്റോളം നിര്‍ത്തി പൊലീസ് വിവരങ്ങള്‍ തിരക്കി. എന്നാല്‍ ആലിമിന്റെ ഭാഗത്തു നിന്ന് കാര്യമായി പ്രതികരണമുണ്ടായില്ല. മൊഫ്യൂസില്‍ സ്റ്റാന്‍ഡിലും ഇയാലെ കൊണ്ടുവന്നുതെളിവെടുത്തു. സ്റ്റാന്‍ഡിനുള്ളില്‍ എത്തിച്ച ആലിമിനെ മുമ്പ് കണ്ടിട്ടുണ്ടോയെന്ന് ചുമട്ടു തൊഴിലാളികളോടും ബസ് തൊഴിലാളികളോടും പോലീസ് തിരക്കിയെങ്കിലും പരിചയമില്ലെന്നായിരുന്നു എല്ലാവരുടെയും മറുപടി. പിന്നീട് ഇയാളെ പോലീസ് ക്ലബിലേക്ക് തിരികെ കൊണ്ടു പോയി.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications