മുരളി വരുന്നതില്‍ എതിര്‍പ്പില്ല: കുഞ്ഞാലിക്കുട്ടി
പാലക്കാട്: കെ മുരളീധരന്‍ കോണ്‍ഗ്രസിലേയ്‌ക്ക് മടങ്ങിവരുന്നതില്‍ മുസ്ലീം ലീഗിന് എതിര്‍പ്പില്ലെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി.
മുസ്ലീംലീഗ് ജില്ലാ പ്രവര്‍ത്തകകണ്‍വെനില്‍പങ്കെടുക്കവേ ശനിയാഴ്‌ചയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുരളീധരന്റെ മടങ്ങിവരവു സംബന്‌േധിച്ച് ആദ്യം ചര്‍ച്ച നടക്കേണ്ടത് കോണ്‍ഗ്രസിലാണ്.
കോണ്‍ഗ്രസ് ലീഗിനോട് അഭിപ്രായം ചോദിച്ചാല്‍ മറുപടി നല്‍കും. എന്നാല്‍ ഇക്കാര്യത്തില്‍ ലീഗ് മുന്‍കയ്യെടുക്കില്ല- അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷം മുങ്ങുന്നകപ്പലാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഇക്കാര്യം തിരിച്ചറിഞ്ഞാണ് ഓരോരുത്തരായി പുറത്തുചാടുന്നത്.
ഇക്കൂട്ടത്തില്‍ ആരെയൊക്കെ യുഡിഎഫിന്റെ കപ്പലില്‍ കയറ്റണമെന്നകാര്യത്തില്‍ യുഡിഎഫ് കൂട്ടായ ചില തീരുമാനങ്ങളെടുത്തിട്ടുണ്ട്. ജനതാദള്‍-കോണ്‍ഗ്രസ് ചര്‍ച്ച പ്രതീക്ഷ നല്‍കുന്നതാണ്- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications