Get Updates
Get notified of breaking news, exclusive insights, and must-see stories!

കറുത്ത സ്വര്‍ണം തേടി കൊച്ചിയില്‍ ഖനനം തുടങ്ങുന്നു

കൊച്ചി: കേരളത്തിന്റെ സാമ്പത്തിക വ്യവസായ മേഖലയ്‌ക്കാകെ പ്രതീക്ഷകള്‍ നല്‌കിക്കൊണ്ട്‌ കൊച്ചി-കൊങ്കണ്‍ തടത്തില്‍ എണ്ണയും പ്രകൃതി വാതകവും കണ്ടെത്തുന്നതിനായി ആഴക്കടല്‍ ഖനനം ഞായറാഴ്‌ച ആരംഭിയ്‌ക്കും.

കൊച്ചിയില്‍ നിന്ന്‌ 120 നോട്ടിക്കല്‍ മൈല്‍ അകലെ 2,000 മീറ്റര്‍ ആഴത്തിലുളള സമുദ്രഭാഗത്താണ്‌ എണ്ണ-പ്രകൃതിവാതക കമ്മീഷന്റെ നേതൃത്വത്തിലുള്ള ഖനനത്തിന്‌ തുടക്കമിടുക. ധിരുഭായി ഡീപ്പ്‌ വാട്ടര്‍ കെജി-ഒന്ന്‌ എന്ന അത്യാധുനിക റിഗിന്റെ സഹായത്തോടെയാണ്‌ ഖനനം നടത്തുന്നത്‌. അഞ്ച ലക്ഷത്തില്‍പരം ഡോളര്‍ പ്രതിദിന വാടക നല്‌കിയാണ്‌ ഈ അത്യാധുനിക റിഗ്‌ കൊച്ചി തീരത്ത്‌ എത്തിച്ചിരിയ്‌ക്കുന്നത്‌. 24 മണിക്കൂറും പ്രവര്‍ത്തിയ്‌ക്കുന്ന റിഗില്‍ 200 ഓളം ജീവനക്കാരുണ്ടാകും.

എണ്ണയും പ്രകൃതി വാതകവും കണ്‌ടെത്തുന്നതിന്‌ ആഴക്കടലില്‍ ഖനനം നടത്തുന്നത്‌ രാജ്യത്ത്‌ ആദ്യമാണ്‌. കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍എസ്‌ ശര്‍മ പദ്ധതി ഉദ്‌ഘാടനം ചെയ്യും. അധികം ആഴമില്ലാത്ത സമുദ്രഭാഗത്താണ്‌ ഇതുവരെയായി എണ്ണ കണ്‌ടെത്താന്‍ ഖനനം നടത്തിയിട്ടുളളത്‌. എണ്ണ കണ്‌ടെത്തിയിട്ടുളള മുംബൈ ഹൈയിലും കൊങ്കണ്‍ മേഖലയിലും ഇത്ര ആഴത്തിലുളള സമുദ്രഭാഗത്ത്‌ ഖനനം നടത്തിയിട്ടില്ല.

കൊച്ചി-കൊങ്കണ്‍ മേഖലയില്‍ ഒഎന്‍ജിസി ഏഴു മാസമായി നടത്തി വന്ന ഖനനത്തിലും പഠനത്തിലും എണ്ണ-പാചക വാതക സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇത്‌ എത്രത്തോളമുണ്ടെന്ന്‌ സ്ഥിരീകരിയ്‌ക്കുന്നതിനാണ്‌ 35,000 അടി വരെ കുഴിയ്‌ക്കാന്‍ ശേഷിയുള്ള റിഗ്‌ ഉപയോഗിച്ചു ഖനനം നടത്തുന്നത്‌.

ഗോദാവരി, അസം, ഗുജറാത്ത്‌, എന്നിവടങ്ങളില്‍ നിന്ന്‌ ഇപ്പോള്‍ എണ്ണയും പ്രകൃതിവാതകവും ലഭിക്കുന്നുണ്ട്‌. അറബിക്കടലില്‍ ആഴക്കടലില്‍ ഖനനം തുടങ്ങുന്നതിന്റെ പ്രധാന്യം കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍എസ്‌ ശര്‍മ ഞായറാഴ്‌ച നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കും.ശര്‍മയ്‌ക്ക്‌ പുറമേ മറ്റ ഉന്നത ഉദ്യോഗസ്ഥരും കൊച്ചിയിലെത്തിയിട്ടുണ്‌ട്‌. വന്‍ എണ്ണ നിക്ഷേപം സംബന്ധിച്ച്‌ പ്രതീക്ഷ നല്‌കുന്ന കൃത്യമായ സൂചനയുടെ അടിസ്ഥാനത്തിലുള്ള ഒഎന്‍ജിസി ഏറെ ചെലവുള്ള ദൗത്യം ഏറ്റെടുത്തതെന്നാണ്‌ സൂചന.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+