വൈദികന്റെ മരണം: ക്വട്ടേഷന്‍ സംഘമെന്ന് സംശയം
കണ്ണൂര്‍: ബല്ത്തങ്ങാടിക്കടുത്ത് കുട്ടൂര്പാടിയില് കൊലചെയ്യപ്പെട്ട ഫാദര്‍ ജെയിംസ് മുകളേലി(38) ന്റെ കൊലപാതകത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് സംശയം.
ബന്ധുക്കളുടെ ആവശ്യപ്രകാരം മൃതദേഹം വെള്ളിയാഴ്ച സംസ്കരിക്കുന്നതിനു മുമ്പായി രണ്ടാമതും പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. മൃതദേഹത്തില്‍ മാരകമായ മുറിപ്പാടുകളോ ചതവോ ഒന്നും കണ്ടെത്തിയിരുന്നില്ല.
ബുധനാഴ്ച ഉച്ചതിരിഞ്ഞ് ഒരു ശവസംസ്കാര ശുശ്രൂഷയില്‍ സംബന്ധിച്ചശേഷം രാത്രി എട്ടരയോടെ ഭക്ഷണം കഴിക്കാനായി അടുത്തുള്ള ചാര്‍മാഡി സെന്റ് എലിസബത്ത് കോണ്‍വെന്റില്‍ അദ്ദേഹം എത്തിയിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ ഒരു വിളി വന്നതോടെ അസ്വസ്ഥനായി കാണപ്പെട്ട അദ്ദേഹം വൈകാതെ അറുപത് കിലോമീറ്റര്‍ അകലെയുള്ള കുട്ടൂര്പാടിയിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്നു.
പിറ്റേന്ന് രാവിലെ ഏഴുമണിയോടെയാണ് പ്രധാന റോഡില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ഉള്ളിലായി ഫാദര്‍ ജെയിംസിന്റെ മൃതദേഹം നഗ്നമായ നിലയില്‍ കണ്ടെത്തിയത്. മറ്റെവിടെയോവച്ച് കൊലപ്പെടുത്തിയ ശേഷം ആള്‍പ്പെരുമാറ്റം കുറഞ്ഞ സ്ഥലത്ത് മൃതദേഹം കൊണ്ടിടുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ക്കാരത്തിനായി പള്ളിയിലേക്ക് കൊണ്ടു പോയ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കിയത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications