കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തങ്ങള്‍ക്ക്‌ കണ്ണീരില്‍ക്കുതിര്‍ന്ന അന്ത്യാഞ്‌ജലി

  • By Staff
Google Oneindia Malayalam News

മലപ്പുറം: അന്തരിച്ച മുസ്ലീം ലീഗ്‌ സംസ്ഥാന അധ്യക്ഷനും മുസ്ലീങ്ങളുടെ ആത്മീയ നേതാവുമായ പാണക്കാട്‌ മുഹമ്മദ്‌ ശിഹാബ്‌ തങ്ങളുടെ മൃതദേഹം കബറടക്കുന്നതിനായി പാണക്കാട്‌ ജുമാമസ്‌ജിദിലേയ്‌ക്ക്‌ കൊണ്ടുപോയി. വൈകീട്ട്‌ മൂന്നുമണിക്കാണ്‌ കബറടക്കം നടക്കുക.

രാവിലെ ആറരമുതല്‍ ഉച്ചയ്‌ക്ക്‌ ഒന്നേമുക്കാല്‍വരെ മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന്‌ വച്ച മൃതദേഹത്തില്‍ സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അന്ത്യാഞ്‌ജലി അര്‍പ്പിച്ചു. പ്രിയപ്പെട്ട നേതാവിന്‌ അന്ത്യോപചാരം അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ്‌ എത്തിയത്‌.

ദാറ്റ്സ്മലയാളം സിനിമാ ഗാലറി കാണാം

മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍, പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ.പി രാജേന്ദ്രന്‍, കോടിയേരി ബാലകൃഷ്‌ണന്‍, ബിനോയ്‌ വിശ്വം, എളമരം കരീം, പാലൊളി മുഹമ്മദ്‌ കുട്ടി, കേന്ദ്രമന്ത്രി വയലാര്‍ രവി, പിഡിപി നേതാവ്‌ അബ്ദുള്‍ നാസര്‍ മദനി, കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല തുടങ്ങിയവര്‍ മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

മുസ്ലീംലീഗ്‌ ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ്‌ പൊട്ടിക്കരഞ്ഞുകൊണ്ടാണ്‌ അന്ത്യോപചാരം അര്‍പ്പിച്ചതും. അന്ത്യോപചാരം അര്‍പ്പിക്കവേ പലരും വികാരം അടക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിനെ പ്രതിനിധീകരിച്ചെത്തിയ ഗുലാംനബി ആസാദും വികാരം അടക്കാന്‍ പാടുപെട്ടു.

നികത്താനാവാത്ത നഷ്ടമാണ്‌ ശിഹാബ്‌ തങ്ങളുടെ മരണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന്‌ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അനുസ്‌മരിച്ചു. മതനിരപേക്ഷതയ്‌ക്കുവേണ്ടി നിലകൊണ്ട നേതാവായിരുന്നു അദ്ദേഹമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ പറഞ്ഞു. തങ്ങളുടെ വിയോഗത്തില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി അനുശോചനം അറിയിച്ചു. മതസൗഹാര്‍ദ്ദത്തിന്‌ വേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു തങ്ങളെന്ന്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ അനുസ്‌മരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X