ചാനല്‍ ഷോയില്‍ സെക്‌സ്: യുവാവ് അറസ്‌റ്റില്‍
ജിദ്ദ: സ്വന്തം ലൈംഗികാനുഭവങ്ങളെപ്പറ്റിയും ലൈംഗികഭാവനകളെക്കുറിച്ചും ടെലിവിഷന്‍ പരിപാടിയില്‍ സംസാരിച്ച സൗദി സ്വദേശിയ്‌ക്ക് വധശിക്ഷ ലഭിക്കാന്‍ സാധ്യത.
ലെബനണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ടെലിവിഷന്‍ ചാനില്‍ സ്വന്തം ലൈംഗികതയെക്കുറിച്ച് സംസാരിച്ച മുപ്പത്തിരണ്ടുകാരനാണ് കുരുക്കിലായിരിക്കുന്നത്‌്. മതപരമായി യാഥാസ്ഥിതികചിന്ത വച്ചുപുലര്‍ത്തുന്ന സൗദിയില്‍ ലൈംഗികതയെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നതും അന്യസ്‌ത്രീപുരുഷന്മാര്‍ തമ്മില്‍ കാണുന്നതും എല്ലാം വിലക്കുള്ള കാര്യങ്ങളാണ്.
ടിവി ഷോയെത്തുടര്‍ന്ന് മാസെന്‍ അബ്ദുള്‍ ജവാദ് ആണ് അറസ്റ്റിലായിരിക്കുന്നത്. ശരീയത് നിയമപ്രകാരമാണ് ഇയാളെ അറസ്റ്റുചെയ്‌തിരിക്കുന്നത്. ഇയാളുടെ കേസ് അന്വേഷണ വിഭാഗത്തിന് കൈമാറിയിരിക്കുകയാണെന്ന് പൊലീസ് വക്താവ് അറിയിച്ചു.
വധശിക്ഷയോ 20 വര്‍ഷം കഠിനതടവോ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റകൃത്യമാണ് ജവാദ് ചെയ്‌തതെന്നാണ് അഭിഭാഷകര്‍ പറയുന്നത്. എന്തായാലും വിധിപറയല്‍ ജഡ്‌ജിയുടെ മാനസികാവസ്ഥപോലിരിക്കുമെന്നും അഭിഭാഷകര്‍ പറയുന്നു. ജവാദിന്റെ കാര്യത്തില്‍ കര്‍ശന നിയമം എടുക്കേണ്ടതില്ലെന്ന് കോടതിയ്‌ക്ക് ബോധ്യപ്പെട്ടാല്‍ അയാള്‍ രക്ഷപ്പെടും.
വധശിക്ഷയാണ് വിധിക്കപ്പെടുന്നതെങ്കില്‍ പൊതുജനമധ്യത്തില്‍ കല്ലെറിഞ്ഞ് കൊല്ലാനായിരിക്കും കോടതി ഉത്തരവിടുകയെന്നും അഭിഭാഷകര്‍ പറയുന്നു.
ജവാദിന്റെ ചാനല്‍ പരിപാടിയ്‌ക്കുശേഷം അത് കണ്ട ഇരുന്നൂറോളം പ്രേക്ഷകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ സൗദി പൊലീസ് അറസ്റ്റുചെയ്‌തത്.
പരിപാടി സംപ്രേഷണം ചെയ്‌ത ലെബനീസ് ബ്രോഡ്‌കാസ്‌റ്റിങ് കോര്‍പ്പറേഷന്‍ സൗദി കോടീശ്വരനായ രാജകുമാര്‍ അല്‍വലീദ് ബിന്‍ തലാലിന്റെ ഉടമസ്ഥതയിലുള്ളതാണ്.












Click it and Unblock the Notifications