Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസിയാന്‍: വിഎസ് മന്‍മോഹനെ കാണുന്നു

ദില്ലി: ആസിയാന്‍ കരാറിനെക്കുറിച്ചുള്ള കേരളത്തിന്റെ ആശങ്കകള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിയ്‌ക്കാന്‍ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം തിങ്കളാഴ്‌ച പ്രധാനമന്ത്രി മന്‍മോഹന്‍ സിങുമായി കൂടിക്കാഴ്‌ച നടത്തും. മുഖ്യമന്ത്രിയ്‌ക്കൊപ്പം എട്ടു മന്ത്രിമാരും ഉണ്ടാകും. വൈകിട്ട്‌ 4.30 നാണ്‌ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച നിശ്ചയിച്ചിരിയ്‌ക്കുന്നത്‌.

കരാര്‍ സംസ്ഥാനത്തിന്‌ ദോഷകരമാകുന്ന രീതിയില്‍ ആകരുതെന്ന്‌ പ്രധാനമന്ത്രിയോട്‌ ആവശ്യപ്പെടുമെന്ന്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. സംസ്ഥാനത്തിന്‌ ദോഷകരമാവുന്ന വ്യവസ്ഥകര്‍ കരാറിലുണ്ടെന്ന്‌ വ്യക്തമായ സാഹചര്യത്തിലാണ്‌ പ്രധാനമന്ത്രിയെ കാണുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ ചര്‍ച്ചയ്‌ക്ക ശേഷം വെളിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

മന്ത്രിമാരായ തോമസ്‌ ഐസക്‌, എംഎ ബേബി, പികെ ശ്രീമതി, എം വിജയകുമാര്‍, സി. ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ അനുഗമിയ്‌ക്കുന്നുണ്ട്‌.്‌ ആസിയാന്‍ കരാര്‍ കേരളത്തിലെ കാര്‍ഷിക, മത്സ്യ ബന്ധന മേഖലകളെ ദോഷകരമായി ബാധിയ്‌ക്കുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.

നേരത്തെ ആസിയാന്‍ കരാറിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ്‌ എംപിമാരും പ്രധാനമന്ത്രിയെ കണ്ടിരുന്നു. ഇതിനു പിന്നാലെ ഇടത്‌ എംപിമാരും മന്‍മോഹന്‍ സിങ്ങിനെ കണ്ട്‌ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

കരാറിനെക്കുറിച്ചുള്ള ആശങ്കകള്‍ കൂടാതെ മുല്ലപ്പെരിയാര്‍ മുതലായ വിഷയങ്ങളും മന്ത്രിതല സംഘം പ്രധാനമന്ത്രിയ്‌ക്ക്‌ മുന്‍പില്‍ അവതരിപ്പിച്ചേക്കും. ഇത്‌ കൂടാതെ ഓണക്കാലത്ത്‌ കുറഞ്ഞ നിരക്കില്‍ കൂടുതല്‍ അരി സംസ്ഥാനത്തിന്‌ അനുവദിയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്ര ഭക്ഷ്യമന്ത്രിയേയും മന്ത്രിതല സംഘം സന്ദര്‍ശിയ്‌ക്കുന്നുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+