Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഗസ്റ്റ് 6-7 തീയതികളില്‍ ബാങ്ക് പണിമുടക്ക്

മുംബൈ: രാജ്യത്തെ ബാങ്ക്‌ ജീവനക്കാര്‍ പണിമുടക്കിലേക്ക്‌. ആഗസ്റ്റ്‌ ആറ്‌, ഏഴ്‌ തീയതികളില്‍ പണിമുടക്ക്‌ പ്രഖ്യാപിച്ചിരിയ്‌ക്കുന്നത്‌. ശമ്പള വര്‍ധന, പെന്‍ഷന്‍ എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം.

ഇന്ത്യയിലെ വിവിധ ബാങ്കുകളിലെ ഒന്‍പതു ലക്ഷത്തോളം ജീവനക്കാരാണ്‌ പണിമുടക്കില്‍ പങ്കെടുക്കുക. പൊതുമേഖലാ ബാങ്കുകളിലെയും സ്വകാര്യ ബാങ്കുകളിലെയും ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന്‌ യുണൈറ്റഡ്‌ ഫോറം ഓഫ്‌ ബാങ്ക്‌ യൂണിയന്‍ കണ്‍വീനര്‍ സിഎച്ച്‌ വെങ്കടാചലം അറിയിച്ചു. ഇന്ത്യന്‍ ബാങ്ക്‌ അസോസിയേഷനുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്‌ പുതിയ തീരുമാനം. ഇതിന്‌ മുമ്പും ഇതേ ആവശ്യങ്ങളുന്നയിച്ച്‌ പണിമുടക്ക്‌ പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം ചില സംഘടനകള്‍ പണിമുടക്കില്‍ നിന്നും പിന്‍മാറിയതിനെ തുടര്‍ന്ന്‌ സമരം പരാജയപ്പെട്ടിരുന്നു.

വ്യാഴം, വെള്ളി തീയതികളിലാണ്‌ സമരം പ്രഖ്യാപിച്ചിരിയ്‌ക്കുന്നതിനാല്‍ ശനിയാഴ്‌ചത്തെ രണ്ട്‌ മണിക്കൂര്‍ നേരത്തെ പ്രവര്‍ത്തന സമയം ഒഴിച്ചു നിര്‍ത്തിയാല്‍ തുടര്‍ച്ചയായി നാല്‌ ദിവസത്തേക്ക്‌ രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം സ്‌തംഭിയ്‌ക്കുന്ന സാഹചര്യമാണ്‌ പണിമുടക്കിലൂടെ ഉണ്ടാവുക. രാജ്യമെങ്ങുമുള്ള എടിഎമ്മുകളുടെ പ്രവര്‍ത്തനത്തെയും സമരം ബാധിയ്ക്കുമെന്ന് കരുതപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+