വിമാനക്കമ്പനികള്‍ സമരത്തില്‍ നിന്ന് പിന്മാറി
മുംബൈ: രാജ്യത്തെ സ്വകാര്യ വിമാനക്കമ്പനികള്‍ ആഗസ്റ്റ് 18 ന് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന പണിമുടക്കില്‍ നിന്നും ഏകപക്ഷീയമായി പിന്മാറി. സ്വകാര്യ കമ്പനികളുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറാണെന്ന വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിന്റെ പ്രസ്താവനയെ മാനിച്ചാണ് കമ്പനികള്‍ സമരത്തില്‍ നിന്ന് പിന്മാറിയത്.
എന്നാല്‍ ചില സ്വകാര്യ വിമാന കമ്പനികള്‍ പണിമുടക്കില്‍ നിന്ന് പിന്‍വാങ്ങിയതും സമരത്തെ സര്‍ക്കാര്‍ ശക്തമായി നേരിടുമെന്നും പ്രഖ്യാപിച്ചതാണ് പണിമുടക്ക് പിന്‍വലിയ്ക്കാന്‍ സ്വകാര്യ വിമാനക്കമ്പനികളുടെ സംഘടനയായ ഫെഡറേഷന് ഓഫ് ഇന്ത്യ എയര്‍ലൈന്‍സിനെ (എഫ്ഐഎ) നിര്‍ബന്ധിതമാക്കിയതെന്ന് കരുതപ്പെടുന്നു.
സാമ്പത്തികപ്രതിസന്ധിയനുഭവിയ്ക്കുന്ന സ്വകാര്യ ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് ഉത്തേജന പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് എഫ്ഐഎ സമരം പ്രഖ്യാപിച്ചത്. എന്നാല്‍ സാമ്പത്തിക പാക്കേജ് അനുവദിയ്ക്കാനാകില്ലെന്ന് വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കിയിരുന്നു.യാത്രക്കാര്‍ക്ക് പ്രശ്നം സൃഷ്ടിച്ചാല്‍ ശക്തമായി നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
ഇന്‍ഡിഗോ, പാരാമൗണ്ട്, എംഡി. എല്‍ആര്‍, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളാണ് സമരത്തില്‍ നിന്നും നേരത്തെ പിന്മാറിയിരുന്നത്. കിങ് ഫിഷര്‍ എയര്‍ലൈന്‍സ് ചെയര്മാന് വിജയ് മല്യയും ജെറ്റ് എയര്‍വേയ്സ് ചെയര്മാന് നരേഷ് ഗോയലും ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പണിമുടക്കുന്ന കാര്യം പ്രഖ്യാപിച്ചത്. വിമാന ഇന്ധനത്തിന്റെ നികുതി കുറയ്ക്കുന്നത് അടക്കമുള്ള ആവശ്യങ്ങളാണ് സ്വകാര്യ എയര്‍ലൈനുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications