സിഎജി റിപ്പോര്‍ട്ട് തെറ്റെന്ന് നാവിക സേന മേധാവി
ദില്ലി: അഡ്‌മിറല്‍ ഗോര്‍ഷ്‌കോവ് വിമാനവാഹിനി കപ്പല്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ഇടപാടില്‍ അഴിമതി നടന്നുവെന്ന സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ശരിയല്ലെന്നു നാവിക സേനാ മേധാവി സുരീഷ് മേത്ത. രാജ്യ സുരക്ഷയ്‌ക്കു വേണ്ടിയാണു കപ്പല്‍ വാങ്ങിയത്. നാവിക സേനയുടെ ഭാവി ലക്ഷ്യങ്ങള്‍ സാക്ഷാത്‌കരിക്കുന്നതാണ് കപ്പല്‍. റഷ്യയുമായി ഉണ്ടാക്കിയ കരാര്‍ ഏകപക്ഷീയമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിഎജി റിപ്പോര്‍ട്ടിനെ സംബന്ധിച്ചുള്ള ചോദ്യങ്ങളോട് വികാരപരമായാണ് സുരീഷ് മേത്ത പ്രതികരിച്ചത്. രണ്ട് ബില്യണ്‍ ഡോളറിന് താഴെ ഒരു വിമാനവാഹിനിക്കപ്പല്‍ ലഭിയ്‌ക്കുമോയെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു. അങ്ങനെയുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ ചെക്ക് എഴുതി ഒപ്പിട്ടു തരാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
കപ്പലിനു വില കൂടുതലാണെന്നും വിലയ്‌ക്കനുസരിച്ചുള്ള നിലവാരമില്ലെന്നുമാണു സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍.












Click it and Unblock the Notifications