കഞ്ചാവുമായി ജയില്‍ വാര്ഡന് പിടിയില്‍
തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ജയില്‍ ഹെഡ് വാര്ഡന് വിജയഗോപാലനെ അരക്കിലോ കഞ്ചാവുമായി പൊലീസ് പിടികൂടി. വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ സ്കൂട്ടറിനെ പിന്തുടര്‍ന്ന തൃശൂര്‍ വെസ്റ്റ് സിഐയും സംഘവുമാണ് വിജയഗോപാലനെ കഞ്ചാവുമായി പിടിച്ചത്.
ഹോണ്ട ആക്ടീവ സ്കൂട്ടറിനുള്ളില്‍ പൊതികളായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ജയില്‍ പുള്ളികള്‍ക്ക് നല്‍കുന്നതിനായി കൊണ്ടു വന്ന കഞ്ചാവാണ് ഇതെന്ന് സൂചനയുണ്ട്. തടവുകാരില്‍ നിന്നും പണം കൈപ്പറ്റി ജയില്‍ ഉദ്യോഗസ്ഥര്‍ കഞ്ചാവ് വിതരണം ചെയ്യുന്നതായുള്ള പരാതി നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ജയില്‍ പരിസരത്ത പരിശോധന ശക്തമാക്കിയിരുന്നു.
ജയിലിനു മുന്നില്‍ വെച്ച് പോലീസ് നില്‍ക്കുന്നത് കണ്ട് അപകടം മണത്ത വിജയഗോപാല്‍ സ്കൂട്ടര്‍ നിര്‍ത്താതെ രക്ഷപ്പെടാന്‍ ശ്രമിയ്ക്കുകയായിരുന്നു. എന്നാല്‍ വെസ്റ്റ് സിഐ ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിന്തുടര്ന്ന് പിടിയ്ക്കുകയായിരുന്നു.
മയക്കുമരുന്നു ശൃംഖലയിലെ പ്രധാനകണ്ണിയാണ് ഇയാളെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അഞ്ചുവര്‍ഷമായി ഇയാള്‍ ജയിലിലെ ജീവനക്കാരനാണ്. എക്സൈസ് സംഘത്തെ വിളിച്ചു വരുത്തിയാണ് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications