ഹൈദരാലി ശിഹാബ് ലീഗ് പ്രസിഡന്റ്
മലപ്പുറം: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ താല്‍ക്കാലിക പ്രസിഡന്റായി പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെ നിയോഗിച്ചു. ശനിയാഴ്‌ച അന്തരിച്ച പാണക്കാട് സയിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മൂന്നാമത്തെ സഹോദരനാണ് ഹൈദരലി ശിഹാബ് തങ്ങള്‍.
പാര്‍ട്ടി തന്നെയേല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റാന്‍ എല്ലാവരുടെയും സഹകരണം വേണമെന്ന് സ്ഥാനമേറ്റെടുത്ത ഹൈദരലി തങ്ങള്‍ പറഞ്ഞു. ശിഹാബ് തങ്ങളുടെ കബറടക്കത്തിന് ശേഷം പാണക്കാട് ചേര്‍ന്ന ലീഗ് സെക്രട്ടറിയറ്റാണ് തീരുമാനമെടുത്തത്.
കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റുമായ ഇ അഹമ്മദ് ആണ് തീരുമാനം പ്രഖ്യാപിച്ചത്. നിലവില്‍ മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാണ് ഹൈദരലി തങ്ങള്‍. ലീഗിന്റെ പോഷകസംഘടനകളുടെ പ്രവര്‍ത്തനങ്ങളിലും ഹൈദരാലി ശിഹാബ് തങ്ങള്‍ സജീവമാണ്.












Click it and Unblock the Notifications