കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകളെ പോറ്റാന്‍ കായികതാരം വേശ്യയായി

  • By Staff
Google Oneindia Malayalam News

റായ്‌പൂര്‍: രാജ്യത്ത്‌ ക്രിക്കറ്റ്‌ കളിക്കാര്‍ ഒഴികെയുള്ള കായിക താരങ്ങളോട്‌ ഭരണകൂടം പുലര്‍ത്തുന്ന അവഗണനയ്‌ക്ക്‌ മറ്റൊരു ഉദാഹരണം കൂടി. മകളെ പോറ്റുന്നതിനായി മുന്‍ ദേശീയ ഹൈജമ്പ താരം വേശ്യാവൃത്തി നടത്തുന്നു. അസമില്‍ നിന്നുള്ള അത്‌ലറ്റിക്‌ താരമായ നിഷാ ഷെട്ടി(26)യാണ്‌ ഇത്തരമൊരു ദുരന്തം നേരിടുന്നത്‌.

1998ല്‍ പുനെയില്‍ നടന്ന ദേശീയ ഗെയിംസില്‍ അസമിനെ പ്രതിനിധീകരിച്ച്‌ നിഷ പങ്കെടുത്തിട്ടുണ്ട്‌. 2007ല്‍ ഭര്‍ത്താവ്‌ മരിച്ചതോടെ അഞ്ചു വയസ്സുകാരിയായ മകളെ പോറ്റുന്നതിന്‌ വേണ്ടിയാണ്‌ നിഷ വേശ്യാവൃത്തിയിലേര്‍പ്പെട്ടത്‌.

കഴിഞ്ഞ ദിവസം റായ്‌പൂരിലെ ദേവേന്ദ്ര നഗറില്‍ വെച്ച്‌ പൊലീസ്‌ അറസ്റ്റു ചെയ്‌തതോടെയാണ്‌ ഇക്കാര്യങ്ങള്‍ വെളിപ്പെടുന്നത്‌. കോടതിയില്‍ ഹാജരാക്കിയ നിഷയെ പതിനായിരം രൂപയുടെ ജാമ്യത്തില്‍ വിട്ടുവെങ്കിലും ജാമ്യത്തുക അടയ്‌ക്കാനില്ലാത്തതിനാല്‍ ഇവരെ ജയിലിലേക്ക്‌ മാറ്റിയിരിക്കുകയാണ്‌. സംഭവത്തില്‍ സഹതാപം പ്രകടിപ്പിയ്‌ക്കുന്ന കായിക വകുപ്പ്‌ അധികൃതര്‍ നിഷയ്‌ക്ക്‌ വേണ്ട സഹായം നല്‌കുമെന്ന്‌ പറയുന്നുണ്ടെങ്കിലും അതൊന്നും ഇതു വരെ നടന്നിട്ടില്ല.

ആറു വര്‍ഷം മുമ്പ്‌ പുനെയില്‍ നടന്ന ദേശീയ അത്‌ലറ്റിക്‌ മീറ്റില്‍ നിഷ വെള്ളി മെഡല്‍ നേടിയിരുന്നു. ഇക്കാലത്ത്‌ തന്നെ അസം ഫുട്‌ബോള്‍ ടീം താരമായ സുനില്‍ ഷെട്ടിയുമായി പ്രണയത്തിലാവുകയും വീട്ടുകാരുടെ എതിര്‍പ്പ്‌ വകവെയ്‌ക്കാതെ ഇവര്‍ വിവാഹം കഴിയ്‌ക്കുകയും ചെയ്‌തു. സുനിലിന്‌ സ്‌പോര്‍ട്‌സ്‌ ക്വാട്ടയില്‍ സര്‍ക്കാര്‍ ജോലി വാഗ്‌ദാനം ചെയ്‌തിരുന്നുവെങ്കിലും ലഭിച്ചില്ല. ഇതില്‍ മനംനൊന്ത്‌ മദ്യത്തിന്‌ അടിമയായ സുനിലിന്റെ രണ്ട്‌ വൃക്കകളും തകരാറിലാവുകയും ഒടുവില്‍ മരണത്തിന്‌ കീഴടങ്ങുകയും ചെയ്‌തു. സ്‌പോര്‍ട്‌സ്‌ ക്വാട്ടയില്‍ പലയിടത്തും ജോലി ലഭ്യമാക്കാന്‍ ശ്രമിച്ചുവെങ്കിലും അതൊന്നും ശരിയായില്ല.

പിന്നീട്‌ ഉപജീവനത്തിനായി ജോലി തേടി മുംബൈയിലെത്തിയ നിഷ പെണ്‍വാണിഭ സംഘങ്ങളുടെ കൈയില്‍ അകപ്പെടുകയായിരുന്നു.

50000 രൂപയുടെ പ്രതിഫലത്തില്‍ മൂന്ന്‌ വ്യവസായികള്‍ക്കൊപ്പം ഒരാഴ്‌ച കഴിയാനാണ്‌ നിഷ റായ്‌പൂരിലെത്തിയതെന്ന്‌ പൊലീസ്‌ അധികൃതര്‍ പറഞ്ഞു. നിഷക്കൊപ്പം മറ്റു രണ്ട്‌ സ്‌ത്രീകളുണ്ടായിരുന്നു. ഇവരെയെല്ലാം പൊലീസ്‌ അറസ്റ്റു ചെയ്‌തിട്ടുണ്ട്‌.

കഴിവുള്ള വനിതാ കായിക താരങ്ങള്‍ക്ക്‌ ജോലി നല്‌കാതിരിയ്‌ക്കുന്നിടത്തോളം വനിതാ സംവരണത്തെക്കുറിച്ചു സ്‌ത്രീശാക്തീകരണത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ അര്‍ത്ഥശൂന്യമാണെന്ന്‌ ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷന്‍ ജോയിന്റ്‌ സെക്രട്ടറി അഹമ്മദ്‌ ഖാന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X