കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ആദ്യ പന്നിപ്പനി മരണം

  • By Staff
Google Oneindia Malayalam News

പുനെ: ലോകത്തെയാകമാനം ഗ്രസിച്ചിരിക്കുന്ന പന്നിപ്പനി ഇന്ത്യയിലും പടര്‍ന്നു പിടിയ്‌ക്കുന്നു. പുനെയില്‍ നിന്നും ഇന്ത്യയിലെ ആദ്യത്തെ പന്നിപ്പനി മരണം റിപ്പോര്‍ട്ട്‌ ചെയ്‌തു.

പതിനാലു വയസ്സുള്ള റിയ ഷെയ്‌ഖ്‌ ആണ്‌ പനിബാധിച്ച്‌ മരിച്ചത്‌. പുനെയിലെ സ്വകാര്യ ആശുപത്രിയില്‍ ദിവസങ്ങളാണ്‌ ഈ കുട്ടി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. എച്ച്‌ വണ്‍ എന്‍ വണ്‍ വൈറസ്‌ ബാധയെത്തുടര്‍ന്നാണ്‌ കുട്ടി മരിച്ചതെന്ന്‌ മഹാരാഷ്ട്ര ആരോഗ്യവകുപ്പ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌.

റിയയ്‌ക്ക്‌ രാജ്യത്തുനിന്നുതന്നെയാണ്‌ രോഗം ബാധിച്ചത്‌. ഇന്ത്യയില്‍ ഇതുവരെ അഞ്ഞൂറിലേറെപ്പേര്‍ക്ക്‌ പന്നിപ്പനി ബാധിച്ചിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. പുനെയിലാണ്‌ എറ്റവും കൂടുതല്‍ പനിബാധിതരുള്ളത്‌. 101 കേസുകളാണ്‌ ഇവിടെ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.

വിദ്യാര്‍ത്ഥികള്‍ക്ക്‌ പനി പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന്‌ ഏതാനും സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്‌. മരിച്ച കുട്ടിയ്‌ക്ക്‌ പന്നിപ്പനിയുള്ളതായി ആശുപത്രി അധികൃതര്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചില്ലെന്നും അതുകൊണ്ടുതന്നെ മറ്റു കുട്ടികളില്‍ പന്നിപ്പനിബാധയുണ്ടോയെന്നകാര്യം പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X