രാജിവയ്ക്കുന്നതിലും നല്ലത് ആത്മഹത്യ: ബൂട്ടാസിങ്
ദില്ലി: പാര്‍ട്ടിയുടെ പിന്തുണയില്ലാതെ തന്നെ ആരോപണങ്ങള്‍ നേരിടാനുള്ള ശേഷി തനിക്കുണ്ടെന്ന് മുന്‍ കേന്ദ്രമന്ത്രിയും ദേശീയ പട്ടികിവിഭാഗം കമ്മീഷനന്‍ അധ്യക്ഷനുമായ ബൂട്ടാ സിങ്.
പിന്നാക്ക വിഭാഗത്തിന്റെ നന്മയ്ക്ക് വേണ്ടിമാത്രമേ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളു. പിന്നാക്കവിഭാഗത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഞാന്‍ രാജിവയ്ക്കുന്നതിലും നല്ലത് ആത്മഹത്യ ചെയ്യുന്നതാണ്- സിങ് പറഞ്ഞു.
പാര്ട്ടിക്കാരനെന്നതിലുപരി ഭരണഘടനാപദവിയാണ് ബൂട്ടാസിങ് വഹിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. സത്യത്തിന്റെ കൂടെമാത്രമേ ഞാനെന്നും നിന്നിട്ടുള്ളു. അതുകൊണ്ടുതന്നെ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ആരുടെയും സഹായം വേണ്ട.
പാര്‍ലമെന്റിനകത്തും പുറത്തും എക്കാലത്തും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കുവേണ്ടി പോരാടിയ പാരമ്പര്യമാണ് എന്റേത്. ജീവിതത്തിലെ ഈ ദൗത്യം വിട്ട് മറ്റൊന്ന് സ്വീകരിക്കാനാവില്ല- അദ്ദേഹം പറഞ്ഞു.
പ്രശ്നത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ ആരുടെയും ദാക്ഷിണ്യം തനിക്കാവശ്യമില്ലെന്നായിരുന്നു ബൂട്ടയുടെ മറുപടി.
മകന് സരബ്ജോത് സിങിനെ കൈക്കൂലിക്കേസില്‍ അറസ്റ്റുചെയ്തത് തന്റെ രാഷ്ട്രീയഭാവി തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും രാജിവച്ചൊഴിയില്ലെന്നും ബൂട്ടാസിങ് നേരത്തേ വ്യക്തമാക്കിയിരുന്നു.
-
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ












Click it and Unblock the Notifications