ആസിയാന്‍: ആശങ്കയകറ്റുമെന്ന് മന്‍മോഹന്‍
ദില്ലി: കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടും ആശങ്കകള്‍ അകറ്റിക്കൊണ്ടുമായിരിക്കും ഇന്ത്യ ആസിയാന്‍ കരാര്‍ നടപ്പാക്കുകയെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.
തിങ്കളാഴ്‌ച വൈകീട്ടാണ് വി.എസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിയെ കണ്ടത്. കരാര്‍ നടപ്പാക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍ പഠിക്കാന്‍ രൂപീകരിക്കുന്ന മന്ത്രിതല സമിതിയില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധിയുണ്ടാകണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം പ്രധാനമന്ത്രി അംഗീകരിച്ചിട്ടുണ്ട്.
സമിതി കരാറുമായി ബന്ധപ്പെട്ട് കേരളവുമായി നിരന്തരം ചര്‍ച്ച നടത്തുകയും ഓരോ സമയത്തും ഉന്നയിക്കപ്പെടുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുമെന്നും മന്‍മോഹന്‍ പറഞ്ഞു. ആസിയാന്‍ കരാറിനെക്കുറിച്ച് പരാതിപ്പെട്ട ഇടത് എംപിമാര്‍ക്ക് കഴിഞ്ഞയാഴ്‌ച നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി തിങ്കളാഴ്‌ച കേരളത്തില്‍ നിന്നുള്ള സംഘവുമായി ചര്‍ച്ച നടത്തിയത്.
കരാറിന്റെ പൂര്‍ണരൂപം കേരളത്തിന് നല്‍കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ട്. ആസിയാനുമായി കരാറുണ്ടാക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിലെ കാര്യങ്ങള്‍ കേരളവുമായി ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിലെ വാണിജ്യവിഭവങ്ങളുടെ തീരുവകളുമായി ബന്ധപ്പെട്ടുള്ളതാണ് പ്രധാനകാര്യം.
കരാര്‍ ഒപ്പിടും മുമ്പേ അതിലെന്തൊക്കെയാണുള്‍പ്പെടുത്തിയിരിക്കുന്നതെന്ന കാര്യവും കേന്ദ്രം വെളിപ്പെടുത്തിയില്ലെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിനിടെ കുരുമുളകു കൃഷി വികസനത്തിനുള്ള പദ്ധതി കേന്ദ്രത്തിന്റെ സജീവ പരിഗണനയിലുണ്ടെന്നും റബര്‍ പുനര്‍കൃഷി സബ്‌സിഡി വര്‍ധിപ്പിക്കാന്‍ ആലോചനയുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചതായി വിഎസ് പറഞ്ഞു.
മന്ത്രിമാരായ സി ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍, എംപിമാരായ സീതാറാം യച്ചൂരി, പി കരുണാകരന്‍, എ വിജയരാഘവന്‍, എംപിമാരായ എംപി അച്യുതാന്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറി ഷീല തോമസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഒക്ടോബറിലാണ് ഇന്ത്യ ആസിയാനുമായി സ്വതന്ത്ര വ്യാപാരക്കരാറില്‍ ഒപ്പുവയ്‌ക്കുക.












Click it and Unblock the Notifications