മുംബൈ ഇരട്ട സ്‌ഫോടനം വിധി ചൊവ്വാഴ്‌ച
മുംബൈ: 2003ല്‍ മുംബൈ നഗരത്തിലെ സാവേരി ബസാര്‍, ഗേറ്റ്‌വേ ഓഫ് ഇന്ത്യ എന്നിവിടങ്ങളിലുണ്ടായ ഇരട്ടസ്‌ഫോടനക്കേസിലെ പ്രതികളുടെ ശിക്ഷ വിധിയ്‌ക്കുന്ന നടപടികള്‍ ചൊവ്വാഴ്‌ച ആരംഭിയ്‌ക്കും. 52 പേര്‍ കൊല്ലപ്പെട്ട കേസില്‍ അഷ്‌റത്ത് അന്‍സാരി, ഹനീഫ് സഈദ് അനീസ്, ഭാര്യ ഫെഹ്‌മിദ സഈദ് എന്നിവര്‍ കുറ്റക്കാരാണെന്ന് പോട്ടാ കോടതി കണ്ടെത്തിയിരുന്നു.
ഇരുവിഭാഗങ്ങള്‍ക്കും പറയാനുള്ളത് കേട്ടതിന് ശേഷമാവും ശിക്ഷ പ്രഖ്യാപിയ്‌ക്കുക. ജീവപര്യന്തം ശിക്ഷ വരെ ലഭിയ്‌ക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ലഷ്‌കറെ തോയിബയുടെ നേതൃത്വത്തില്‍ നടന്ന സ്‌ഫോടനത്തില്‍ നൂറിലേറെ പേര്‍ക്കു പരുക്കേറ്റിരുന്നു. സ്‌ഫോടനക്കേസില്‍ പോട്ടാ കോടതി കുറ്റക്കാരാണെന്നു വിധിക്കുന്ന ആദ്യ ദമ്പതികളാണ് ഹനീഫും ഫെഹ്‌മിദയും.












Click it and Unblock the Notifications