കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങറ സമരം മൂന്നാം വര്‍ഷത്തിലേക്ക്‌

  • By Staff
Google Oneindia Malayalam News

പത്തനംതിട്ട: സാധുജന വിമോചന സംയുക്ത വേദിയുടെ നേതൃത്വത്തിലുള്ള ചെങ്ങറ സമരം മൂന്നാം വര്‍ഷത്തിലേക്ക്‌. 2007 ഓഗസ്‌റ്റ്‌ നാലിന്‌ ആരംഭിച്ച ഭൂസമത്തിന്‌ ചൊവ്വാഴ്‌ച രണ്ടു വയസ്സ്‌ തികയുകയാണ്‌.

ഹാരിസണ്‍ പ്ലാന്റിന്റെ കുമ്പഴ എസ്റ്റേറ്റിന്റെ കുറുമ്പറ്റി ഡിവിഷനില്‍ 143 ഓളം ഹെക്ടര്‍ ഭൂമിയാണ്‌ സമരക്കാര്‍ കയ്യേറി കുടില്‍ കെട്ടി വാസമുറപ്പിച്ചത്‌. സമരക്കാരെ ഒഴിപ്പിയ്‌ക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ പൊലീസ്‌ സമരക്കാരെ ഒഴിപ്പിയ്‌ക്കാന്‍ ചെന്നെങ്കിലും ബലപ്രയോഗത്തിന്‌ മുതിര്‍ന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയെ തുടര്‍ന്ന്‌ സര്‍ക്കാര്‍ നടപടികളില്‍ നിന്ന്‌ പിന്‍വാങ്ങുകയായിരുന്നു. സമരക്കാരുടെ നേതാവായ ളാഹ ഗോപാലന്റെ കീഴില്‍ അയ്യായിരത്തോളം പേരാണ്‌ ചെങ്ങറയില്‍ ഭൂമി കയ്യേറി കുടില്‍ കെട്ടി താമസമുറപ്പിച്ചിരിയ്‌ക്കുന്നത്‌.

ചെങ്ങറ ഭൂസമരം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിട്ടും യുക്തമായ പരിഹാരം കണ്ടെത്താന്‍ ഇടതു സര്‍ക്കാരിന്‌ കഴിഞ്ഞിട്ടില്ല. അഞ്ച്‌ ഏക്കര്‍ ഭൂമി വേണമെന്ന സമരക്കാരുടെ ആവശ്യം ഒരുതരത്തിലും അംഗീകരിയ്‌ക്കാന്‍ കഴിയില്ലെന്നാണ്‌ സര്‍ക്കാരിന്റെ നിലപാട്‌. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിയ്‌ക്കുന്നതില്‍ ഇടതു സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടതായാണ്‌ സമരക്കാരുടെ ആരോപണം. ഇടതു സര്‍ക്കാരിന്‌ പാവപ്പെട്ടവരോട്‌ യാതൊരു അനുകമ്പയുമില്ലെന്നാണ് സമരം മൂന്നാം വര്‍ഷത്തിലേക്കു കടന്നതോടെ തെളിഞ്ഞിരിക്കുന്നതെന്ന്‌ ളാഹ ഗോപാലന്‍ ആരോപിച്ചു.

ചെങ്ങറ സമരം രാജ്യശ്രദ്ധ നേടുമ്പോഴും മറ്റൊരു സമരം ഇതിന്‌ സമാന്തരമായി പ്രദേശത്ത്‌ നടക്കുന്നുണ്ട്‌. എസ്‌റ്റേറ്റ്‌ കയ്യേറിയതോടെ ജോലിയും വരുമാനവും നഷ്‌ടപ്പെട്ട്‌ ദുരിതത്തിലായ എസ്‌റ്റേറ്റ്‌ തൊഴിലാളികളുടെ സമരം പലപ്പോഴും ചെങ്ങറയെ സംഘര്‍ഷഭൂമിയാക്കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X