Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനങ്ങള്‍ സഹകരിക്കണം: കോടിയേരി

തിരുവനന്തപുരം: ഭീകരവാദം ഉള്‍പ്പെടെയുള്ള ആഭ്യന്തര സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിടുന്നതിന്‌ സംസ്ഥാനങ്ങള്‍ പരസ്‌പരം സഹകരിച്ച്‌ പ്രവര്‍ത്തിക്കണമെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഡിജിപി മാരുടെ യോഗം ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീവ്രവാദം തടയാന്‍ അയല്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണം അനിവാര്യമാണ്‌.

തീവ്രവാദികള്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തിക്കപ്പുറത്തേയ്‌ക്കും ബന്ധം പുലര്‍ത്തുന്ന സാഹചര്യത്തില്‍ ഡിജിപിമാര്‍ പരസ്‌പരം ബന്ധം നിലനിര്‍ത്തേണ്ടത്‌ അത്യാവശ്യമാണ്‌. സംസ്ഥാനങ്ങള്‍ തമ്മില്‍ പരസ്‌പരം രഹസ്യ വിവരങ്ങള്‍ കൈമാറുന്നതിന്‌ ഒരു വെബ്‌സൈറ്റ്‌ രൂപീകരിക്കണം- കോടിയേരി അഭിപ്രായപ്പെട്ടു.

അന്വേഷണത്തിനായി മറ്റു സംസ്ഥാനങ്ങളില്‍ പോകുന്ന പൊലീസിന്റെ സുരക്ഷയ്‌ക്കായി എസ്‌പി റാങ്കുമുതലുള്ളവരുമായി ബന്ധം പുലര്‍ത്തണം. പൊതുവായുള്ള ആക്രമണഭീഷണികള്‍ വിലയിരുത്തുന്നതിനും അന്വേഷണങ്ങളില്‍ പരസ്‌പര സഹകരണം വര്‍ധിപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ടാണ്‌ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഡിജിപിമാര്‍ യോഗം ചേരുന്നത്‌.

കര്‍ണാടകം, തമിഴ്‌നാട്‌, ആന്ധ്ര പ്രദേശ്‌, ലക്ഷദ്വീപ്‌, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഡിജിപിമാര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്‌. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്‌ പൊതുവേയുള്ള തീവ്രവാദഭീഷണിയെക്കുറിച്ച്‌ യോഗം ചര്‍ച്ച ചെയ്യും.

തീവ്രഇടതുപക്ഷ വിഭാഗം, മതമൗലിക വാദം, തീരദേശങ്ങളിലെ സുരക്ഷാഭീഷണി എന്നിവയാണ്‌ ഈ സംസ്ഥാനങ്ങള്‍ നേരിടുന്ന മുഖ്യഭീഷണി.

ഇവയാണ് ചര്‍ച്ചകളില്‍ മുഖ്യ വിഷയമാവുക. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ഇന്റലിജന്‍സ്‌, കുറ്റാന്വേഷണം എന്നീ രംഗങ്ങളില്‍ എന്തെല്ലാം സഹകരണമാകാം എന്ന വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+