ജാക്‌സണ്‍ മരിച്ചത് വേദനസംഹാരി മൂലം
ലണ്ടന്‍: സഹായികളിലൊരാള്‍ നല്‍കിയ വേദനസംഹാരിയാണ് മൈക്കല്‍ ജാക്‌സണ്‍ന്റെ മരണത്തിന് കാരണമായതെന്ന് പുതിയ റിപ്പോര്‍ട്ട്.
സഹായി മരുന്നു നല്‍കുമ്പോള്‍ ജാക്‌സണ്‍ന്റെ ഡോക്ടര്‍ കോണ്‍റാഡ് മുറെ ഉറക്കമായിരുന്നുവെന്ന് സണ്‍ ഓണ്‍ലൈനിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോസ് ആഞ്ചലസ് പൊലീസിന് മുന്നിലാണ് മുറെ ഇക്കാര്യം വെളിപ്പെടുത്തിയത്.
ശസ്‌ത്രക്രിയയ്‌ക്കു മുമ്പ് രോഗിയെ മയക്കാനുപയോഗിക്കുന്ന പ്രൊപഫോള്‍ എന്ന മരുന്ന് മുറെ ജാക്‌സണ് നല്‍കിയിരുന്നു. ഇടയ്‌ക്കെഴുന്നേറ്റ ജാക്‌സണ്‍ വീണ്ടും വേദനസംഹാരി ആവശ്യപ്പെട്ടു.
അപ്പോള്‍ സഹായി ഡെമറോള്‍ എന്ന വേദന സംഹാരി നല്‍കി. ഡെമറോളും പ്രൊപഫോളും ഉള്ളില്‍ച്ചന്നത് കടുത്ത ഹൃദയാഘാതത്തിനിടയാക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.
മുറെ ഉണര്‍ന്നപ്പോള്‍ മരിച്ചുകിടക്കുന്ന ജാക്‌സണെയാണത്രേ കണ്ടത്. മരിച്ചത് അറിയാതെ മുറെ അദ്ദേഹത്തെ ഉണര്‍ത്താന്‍ ശ്രമിച്ചുവെന്നും എന്നാല്‍ പിന്നീട് മരിച്ചതായി തിരിച്ചറിയുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.












Click it and Unblock the Notifications