ജാക്‌സന്റെ മക്കളുടെ സംരക്ഷണം അമ്മക്ക്
ലോസ് ആഞ്ചല്‍സ്: അന്തരിച്ച പോപ് താരം മൈക്കല്‍ ജാക്‌സന്റെ മൂന്ന് മക്കളുടെ സംരക്ഷണ ചുമതല പൂര്‍ണമായും അദ്ദേഹത്തിന്റെ മാതാവിന് നല്‌കി കോടതി ഉത്തരവിട്ടു. 2002ല്‍ തയ്യാറാക്കിയ ജാക്‌സന്റെ വില്‍പ്പത്രപ്രകാരമാണ് കോടതി വിധി.
പ്രിന്‍സ് മൈക്കല്‍ (12), പാരിസ് (11), പ്രിന്‍സ് മൈക്കല്‍ രണ്ടാമന്‍ (7) എന്നിവരുടെ ചുമതലയാണ് ജാക്‌സന്റെ അമ്മ കാതറിന്(79) ലഭിച്ചിരിയ്‌ക്കുന്നത്. ജാക്‌സന്റെ മുന്‍ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയുമായ ഡെബ്ബി റോവുമായി ഇക്കാര്യത്തില്‍ നേരത്തെ കരാറുണ്ടാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി.
ജാക്‌സന്റെ എസ്‌റ്റേറ്റില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നൊരു തുക പ്രതിമാസ അലവന്‍സായി കാതറിന് നല്‌കാനും കോടതി നിര്‍ദ്ദേശം നല്‌കിയിട്ടുണ്ട്. അതേ സമയം എത്ര തുകയാണ് അലവന്‍സായി നല്‌കുന്നതെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. ജാക്‌സന്റെ മൂന്ന് മക്കള്‍ക്കും അലവന്‍സ് അനുവദിച്ചിട്ടുണ്ട്. എസ്റ്റേറ്റിന് അമ്പത് കോടി ഡോളറിന്റെ മൂല്യമുണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിയ്‌ക്കുന്നത്.












Click it and Unblock the Notifications